കെഎസ്ആർടിസിയില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍; 2107എംപാനല്‍ ഡ്രൈവർമാരെ പിരിച്ചുവിട്ടു

By Web TeamFirst Published Jun 29, 2019, 9:56 PM IST
Highlights

2107 ഡ്രൈവർമാരെയാണ് പിരിച്ചു വിട്ടത്.

തിരുവനന്തപുരം: സുപ്രീംകോടതി  അനുവദിച്ച സമയം കഴിഞ്ഞോടെ 2107 എംപാനൽ ഡ്രൈവർമാരെ കെഎസ്ആർടിസി പിരിച്ചുവിട്ടു. തെക്കൻ മേഖലയിലെ 1479 പേരെയും മധ്യമേഖലയിൽ 257 പേരെയും വടക്കൻ മേഖലയിൽ 371പേരെയുമാണ് പിരിച്ചുവിട്ടത്. പിഎസ്‍സി റാങ്ക് ഹോൾഡർമാരുടെ പരാതിയിൽ എംപാനൽ കണ്ടക്ടർമാക്ക് പിന്നാലെ എംപാനല്‍ ഡ്രൈവർമാരെയും പിരിച്ചുവിടാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. 

സർക്കാർ നൽകിയ റിവ്യു ഹർജിയിൽ സുപ്രീംകോടതി 30 ദിവസത്തെ സാവകാശം അനുവദിച്ചിരുന്നു. ഈ സമയപരിധി അവസാനിച്ചതോടെയാണ് കെഎസ്ആർടിസിയുടെ നടപടി. ഇത്രയും ജീവനക്കാർ പുറത്താകുന്നത് കെഎസ്ആർടിസി സർവ്വീസുകളെ രൂക്ഷമായി ബാധിക്കും.

click me!