കൽപറ്റയിൽ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസും കാറും കൂട്ടിയിടിച്ച് അപകടം

By Web TeamFirst Published Jul 28, 2022, 10:12 PM IST
Highlights

മറ്റൊരു വാഹനം മുന്നറിയിപ്പ് നൽകാതെ റോഡ്  മുറിച്ച് കടന്നതാണ് അപകടത്തിന് കാരണമായതെന്ന് സ്വിഫ്റ്റ് ബസിലെ യാത്രക്കാർ പറയുന്നു.

കൽപ്പറ്റ: വയനാട് കൽപ്പറ്റയിൽ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസും കാറും കൂട്ടിയിടിച്ച് അപകടം. സുൽത്താൻ ബത്തേരിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ആണ് മുന്നിൽ പോയ കാറിന് പിറകിൽ ഇടിച്ചത്. 

മറ്റൊരു വാഹനം മുന്നറിയിപ്പ് നൽകാതെ റോഡ്  മുറിച്ച് കടന്നതാണ് അപകടത്തിന് കാരണമായതെന്ന് സ്വിഫ്റ്റ് ബസിലെ യാത്രക്കാർ പറയുന്നു. കുറുകെ ചാടിയ വാഹനം കണ്ട് കാര്‍ പെട്ടെന്ന് ബ്രേക്ക് ഇട്ടതോടെ പിന്നാലെ വന്ന ബസ് നിയന്ത്രണം നഷ്ടപ്പെട്ട് കാറിൽ ഇടിക്കുകയായിരുന്നു. ബസ് നിര്‍ത്താൻ ഡ്രൈവര്‍ ശ്രമിച്ചെങ്കിലും അതിനോടകം അപകടം സംഭവിച്ചിരുന്നു. 

അപകടത്തിൽ ആര്‍ക്കും പരിക്കില്ല. ഇടിയുടെ ആഘാതത്തിൽ ബസിൻ്റെ മുൻവശത്തെ ലൈറ്റുകൾ തകര്‍ന്നു. അപകട സമയത്ത് ബസ്സിൽ യാത്രക്കാര്‍ കുറവായിരുന്നു. കാറിലെ യാത്രക്കാരും സുരക്ഷിതരാണ്. ഇടിയുടെ ആഘാതത്തിൻ്റെ കാറിൻ്റെ പിൻവശം തകര്‍ന്നു. 

മംഗ്ലൂരുവിലെ യുവമോർച്ച നേതാവിൻറെ കൊലപാതകം: പ്രതികൾ മലയാളികളെന്ന് സൂചന, കേരളത്തിലേക്ക് അന്വേഷണ സംഘം

മംഗളൂരുവിൽ വീണ്ടും കൊലപാതകം: യുവാവിനെ നാലംഗസംഘം വെട്ടിക്കൊന്നു

 

മംഗളൂരു: യുവമോര്‍ച്ച നേതാവിൻ്റെ കൊലപാതകത്തിന് പിന്നാലെ അതീവ ജാഗ്രത പ്രഖ്യാപിച്ച മംഗളൂരുവിൽ വീണ്ടും കൊലപാതകം. സൂറത് കലിൽ യുവാവിനെ നാലംഗ സംഘം വെട്ടിക്കൊന്നു. സൂറത്കൽ മംഗലപ്പെട്ട സ്വദേശി ഫാസിലാണ് കൊലപ്പെട്ടത്. മംഗളൂരുവിൽ തുണിക്കട നടത്തുന്നയാളാണ് ഫാസിൽ. ഇയാളുടെ കടയുടെ മുന്നിൽ വച്ചാണ് അക്രമികൾ വെട്ടിക്കൊലപ്പെടുത്തിയത്. മങ്കി ക്യാംപ് ധരിച്ചെത്തിയവരാണ് കൊലപാതകം നടത്തിയത്. ഫാസിലിനെ വെട്ടിവീഴ്ത്തിയ സംഘം കടയും ആക്രമിച്ചു. ഈ സമയം കടയിലുണ്ടായിരുന്നവര്‍ പുറത്തേക്ക് ഇറങ്ങിയെങ്കിലും അക്രമിസംഘം ഇവരെ മാരകായുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയ വാഹനത്തിൽ രക്ഷപ്പെട്ടുവെന്നാണ് വിവരം.

സംഭവസ്ഥലത്ത് നിന്നും ഉടനെ ഫാസിലിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും തലയ്ക്ക് സാരമായ പരിക്കേറ്റ ഇയാൾ കൊല്ലപ്പെട്ടിരുന്നു. ഫാസിൽ എസ്ഡിപിഐ പ്രവര്‍ത്തകനായിരുന്നു എന്നാണ് സൂചന. എന്നാൽ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാറിൻ്റ കൊലപാതകത്തെ തുടര്‍ന്ന് മംഗളൂരുവിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും വ്യാപകമായി പൊലീസ് നിരീക്ഷണം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ക

tags
click me!