KSRTC : ഞായറാഴ്ച സർവ്വീസുകളുടെ എണ്ണം കൂട്ടാൻ കെഎസ്ആ‍ർടിസി

Published : Jun 10, 2022, 08:27 PM IST
KSRTC : ഞായറാഴ്ച സർവ്വീസുകളുടെ എണ്ണം കൂട്ടാൻ കെഎസ്ആ‍ർടിസി

Synopsis

ഞായറാഴ്ചകളിൽ റദ്ദാക്കിയ ഫാസ്റ്റ് പാസഞ്ചറുകൾക്ക് മുകളിലോട്ടുള്ള സർവ്വീസുകളുടെ ട്രിപ്പുകൾ ഗുണകരമായി വരുമാനം ലഭിക്കുന്ന രീതിയിൽ സിംഗിൾ ഡ്യൂട്ടിയായി ക്രമീകരിച്ച് അധികമായി ഓപ്പറേറ്റ് ചെയ്യണം. ഇത് കൃത്യമായി നടപ്പിലാക്കുന്നതിന് മേഖലാ ഓഫീസർമാർ ശ്രദ്ധിക്കണമെന്നാണ് നിർദ്ദേശം.

തിരുവനന്തപുരം: ഞായറാഴ്ചകളിൽ സർവ്വീസുകളുടെ എണ്ണം കൂട്ടാനൊരുങ്ങി കെഎസ്ആ‍ർടിസി (KSRTC). നിലവിലെ ഷെഡ്യൂളുകൾക്കൊപ്പം 20 ശതമാനം അധിക സർവ്വീസ് നടത്തും. ഞായറാഴ്ചകളിൽ റദ്ദാക്കിയ ഫാസ്റ്റ് പാസഞ്ചറുകൾക്ക് മുകളിലോട്ടുള്ള സർവ്വീസുകളുടെ ട്രിപ്പുകൾ ഗുണകരമായി വരുമാനം ലഭിക്കുന്ന രീതിയിൽ സിംഗിൾ ഡ്യൂട്ടിയായി ക്രമീകരിച്ച് അധികമായി ഓപ്പറേറ്റ് ചെയ്യണം. ഇത് കൃത്യമായി നടപ്പിലാക്കുന്നതിന് മേഖലാ ഓഫീസർമാർ ശ്രദ്ധിക്കണമെന്നാണ് നിർദ്ദേശം.

കെഎസ്ആർടിസിയിൽ സ്ഥാനക്കയറ്റം നടപ്പിലാക്കി 

ശമ്പള പരിഷ്കരണത്തിന്റെ ഭാ​ഗമായി ജീവനക്കാരുടെ അം​ഗീകൃത സംഘടനകളുമായി  ഒപ്പ് വെച്ച ദീർഘകാല കരാർ പ്രകാരം 353 ജീവക്കാരുടെ സ്ഥാനക്കയറ്റം കെഎസ്ആർടിസി നടപ്പിലാക്കി. നാല് വർഷത്തിന് ശേഷമാണ് സ്ഥാനക്കയറ്റം കെഎസ്ആർടിസി നടപ്പിലാക്കുന്നത്.കണ്ടക്ടർ തസ്തികയിൽ നിന്നും 107 പേരെ സ്റ്റേഷൻ മാസ്റ്റർമാരായും , 71 സ്റ്റേഷൻ മാസ്റ്റർമാരെ ഇൻസ്പെക്ടർമാരായും , 113 ഡ്രൈവർമാരെ വെഹിക്കിൾ സൂപ്പർ വൈസർമാരായും, 10 വെഹിക്കിൾ സൂപ്പർവൈസർമാരെ ഹെഡ് വെഹിക്കിൾ സൂപ്പർവൈസർമാരായും,  4 സീനിയർ അസിസ്റ്റന്റുമാരെയും 48 സ്പെഷ്യൽ അസിസ്റ്റന്റുമാരെയും ചേർത്ത് 52 പേരെ സൂപ്രണ്ട് മാരായുമാണ് സ്ഥാനക്കയറ്റം നൽകിയത്.

കെഎസ്ആര്‍ടിസി ബസ്സിൽ കുഴഞ്ഞുവീണ യാത്രക്കാരനുമായി ആശുപത്രിയിലേക്ക്, രക്ഷകരായി കണ്ടക്ടറും ഡ്രൈവറും

 കെഎസ്ആർടിസിയുടെ  ചരിത്രത്തിൽ ആദ്യമായി  ഒരു  വനിതയും  ഇൻസ്പെക്ടറുമായി .  തൊടുപുഴ ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്റർ കെ.ആർ. രോഹിണിയാണ് ഇൻസ്പെക്ടർ പദവിയിൽ എത്തിയത്. പുനലൂരിലേക്കാണ് നിയമനം. കെഎസ്ആർടിസിയിലെ രണ്ടാമത്തെ സ്റ്റേഷൻ മാസ്റ്ററായി തിരുവനന്തപുരം സിറ്റി യൂണിറ്റിലെ സംഗീത വി.എസിനെ പുനലൂരിലേക്ക് നിയമിച്ചു. ചാലക്കുടി ഡിപ്പോയിൽ ഇപ്പോൾ ജോലി നോക്കുന്ന ഷീല വി.പിയെന്ന ഏക വനിതാ ഡ്രൈവറും കെഎസ്ആർടിസിക്ക് നിലവിൽ ഉണ്ട്. 

ഒരുപാട് ചുമതലകൾ ഉള്ള ഒരാളെ എന്തിനാണ് സിഎംഡി ആക്കിയത്? ബിജു പ്രഭാകറിന്റെ നിയമനത്തിനെതിരെ കോടതി

PREV
Read more Articles on
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്