KSRTC : 'സ്വിഫ്റ്റിനോട് സഹകരിക്കില്ല', കെഎസ്ആർടിസി എംഡി വിളിച്ച ചർച്ച ബഹിഷ്കരിച്ച് പ്രതിപക്ഷ സംഘടന ടിഡിഎഫ്

By Web TeamFirst Published Jul 31, 2022, 2:01 PM IST
Highlights

സ്വിഫ്റ്റുമായി ബന്ധപ്പെട്ട് കോടതിയുടെ പരിഗണനയിലുള്ള കേസിന്റെ വിധി വന്ന ശേഷം മറ്റുകാര്യങ്ങളെന്നാണ് പ്രതിപക്ഷ സംഘടനകളുടെ തീരുമാനം. 

തിരുവനന്തപുരം : കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ വിളിച്ച യൂണിയനുകളുടെ ചർച്ച ബഹിഷ്ക്കരിച്ച് പ്രതിപക്ഷ സംഘടന ടിഡിഎഫ്. കെഎസ്ആർടിസിയുടെ സിറ്റി സർവ്വീസുകൾ സ്വിഫ്റ്റിന് നൽകാനാകില്ലെന്ന നിലപാടിലാണ് സംഘടന. ഇക്കാര്യത്തിൽ സ്വിഫ്റ്റിനോട് സഹകരിക്കില്ലെന്നും സിറ്റി സർവീസുകൾ കയ്യടക്കാൻ അനുവദിക്കില്ലെന്നും പ്രതിപക്ഷ സംഘടന നിലപാടെടുത്തു. സ്വിഫ്റ്റുമായി ബന്ധപ്പെട്ട് കോടതിയുടെ പരിഗണനയിലുള്ള കേസിന്റെ വിധി വന്ന ശേഷം മറ്റുകാര്യങ്ങളെന്നാണ് പ്രതിപക്ഷ സംഘടനകളുടെ തീരുമാനം. 

കെഎസ്ആർടിസി തുടങ്ങിയി സിറ്റി സർക്കുലർ സർവീസിന്റെ ഷെഡ്യൂളുകളാണ് സ്വിഫ്റ്റ് മുഖേന വാങ്ങിയ ഇലക്ട്രിക് ബസുകൾക്ക് കൈമാറുന്നത്. പേരൂർക്കട ഡിപ്പോയിലെ പതിനൊന്നും സിറ്റി ഡിപ്പോയിലെ പത്തും ഷെഡ്യൂളുകളാണ് ആദ്യ ഘട്ടത്തിൽ സ്വിഫ്റ്റിനെ ഏൽപ്പിക്കുന്നത്. ഇതിന്റെ പരീക്ഷണ ഓട്ടം ഇന്നലെയും ഇന്നുമായി പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് തൊഴിലാളി യൂണിയനുകൾ സമരം പ്രഖ്യാപിച്ചത്. സിറ്റിയിലെ ഹ്രസ്വദൂര സർവീസുകൾ സ്വിഫ്റ്റിന് കൈമാറുന്നത് അനുവദിക്കാനാകില്ലെന്നാണ് സമരക്കാരുടെ നിലപാട്. 

ജൂലൈ മാസത്തെ ശമ്പളം; സർക്കാർ സഹായമായി 65 കോടി ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി
സിറ്റി സർക്കുലർ ഇലക്ട്രിക് ബസുകൾ നാളെ നിരത്തിലിറങ്ങും,  പരീക്ഷണ ഓട്ടം തുടങ്ങി

കെഎസ്ആർടിസിയുടെ സിറ്റി സർക്കുലർ ഇലക്ട്രിക് ബസുകൾ നാളെ നിരത്തിലിറങ്ങും. സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായി തിരുവനന്തപുരത്ത് ബസുകൾ പരീക്ഷണ ഓട്ടം തുടങ്ങി. 14 ബസുകളാണ് തലസ്ഥാനത്ത് ഇന്ന് യാത്രക്കാരുമായി സർവീസ് നടത്തുന്നത്. ഇന്നലെയും ബസുകൾ പരീക്ഷണ ഓട്ടം നടത്തിയിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തേയും ബസ് സ്റ്റാന്റിനേയും റെയിൽവേ സ്റ്റേഷനേയും ബന്ധിപ്പിക്കുന്ന എയർ റെയിൽ സർക്കുലർ  സർവീസിനും നാളെ തുടക്കമാകും. വിമാനത്താവളത്തിലെ ഡൊമസ്‌റ്റിക്‌, ഇന്റർനാഷണൽ ടെർമിനലുകളും തമ്പാനൂർ ബസ്‌ സ്‌റ്റേഷനും സെൻട്രൽ റെയിൽവേ സ്‌റ്റേഷനും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് എയർ–റെയിൽ സർക്കുലർ സർവീസ്‌. അരമണിക്കൂർ ഇടവിട്ട് ബസുകൾ സർവീസ് നടത്തും. രണ്ട് ബസാണ്‌ ഇത്തരത്തിൽ സർവീസ് നടത്തുക.

കെഎസ്ആർടിസിയുടെ 'ഗ്രാമവണ്ടി' നിരത്തിൽ; ആദ്യ ബസ് കൊല്ലയിൽ പഞ്ചായത്തിൽ

തലസ്ഥാനത്ത് 64 ബസുകളാണ് നിലവിൽ സർക്കുലർ സർവീസ് നടത്തുന്നത്. ഈ ബസുകളിൽ 23 എണ്ണത്തിന് പകരം ഇലക്ട്രിക് ബസുകൾ നിരത്തിലെത്തും. കൂടുതൽ ബസുകളെത്തുന്ന മുറയ്ക്ക്, ജൻറം ബസുകൾ പിൻവലിക്കാനാണ് തീരുമാനം. നിലവിൽ സിറ്റി സർവീസ് നടത്തുന്ന ബസുകൾക്ക് കിലോമീറ്റിന് 37 രൂപയാണ് ചെലവെങ്കിൽ ഇലക്ട്രിക് ബസുകളെത്തുന്നതോടെ അത് പകുതിയായി കുറയും. ഇലക്ട്രിക് ബസുകൾ ചാർജ് ചെയ്യാൻ സംവിധാനം ഒരുക്കിയിട്ടുണ്ട്. പാപ്പനംകോട്ടെ സെൻട്രൽ വർക്ക‍്‍ഷോപ്പ്, വികാസ് ഭവൻ ഡിപ്പോ എന്നിവിടങ്ങളിൽ നിലവിൽ ചാർജിംഗിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. പേരൂർക്കടയിൽ ചാർജിംഗ് സ്റ്റേഷൻ നാളെ പ്രവർത്തന സജ്ജമാകും. രണ്ട് മണിക്കൂർ ചാർജ് ചെയ്താൽ 120 കിലോമീറ്റർ സർവീസ് നടത്താൻ ശേഷിയുള്ള ബസുകളാണ് എത്തിച്ചിട്ടുള്ളത്. ഫുൾ ചാര്‍ജിൽ 175 കിലോമീറ്റര്‍ ഓടും. 27 പേർക്ക് ഇരുന്ന് യാത്ര ചെയ്യാം. 

കൽപറ്റയിൽ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസും കാറും കൂട്ടിയിടിച്ച് അപകടം

 

tags
click me!