പൊന്നോണം ഇത്തവണ 'പൊളി' ഓണമാക്കാനുറച്ച് സര്‍ക്കാര്‍, വന്‍ ആഘോഷമാക്കാന്‍ തീരുമാനം, അനുവദിച്ചത് 7.47 കോടി

Published : Jul 31, 2022, 01:14 PM ISTUpdated : Sep 03, 2022, 02:09 PM IST
പൊന്നോണം ഇത്തവണ 'പൊളി' ഓണമാക്കാനുറച്ച് സര്‍ക്കാര്‍, വന്‍ ആഘോഷമാക്കാന്‍ തീരുമാനം, അനുവദിച്ചത് 7.47 കോടി

Synopsis

സംസ്ഥാനതല ഓണാഘോഷത്തിന് അഞ്ച് കോടിയാണ് അനുവദിച്ചിരിക്കുന്നത്. ഡിറ്റിപിസി മുഖേന നടക്കുന്ന ജില്ലാ തല ഓണാഘോഷത്തിന് 2.47 കോടിയും അനുവദിച്ചിട്ടുണ്ട്.

തിരുവനന്തപുരം: സംസ്ഥാനതല ഓണം വാരാഘോഷം സെപ്റ്റംബർ ആറ് മുതൽ 12 വരെ സംഘടിപ്പിക്കാന്‍ തീരുമാനം. ഇതിനായി 7.47 കോടി രൂപ അനുവദിച്ചു. ഓണം വാരാഘോഷം അവസാനമായി സംഘടിപ്പിച്ചത് 2019ൽ ആയിരുന്നു. കൊവിഡ് മഹാമാരിയെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷവും ഓണം വാരാഘോഷം ഇല്ലായിരുന്നു. സംസ്ഥാനത്ത് 1980കളിൽ ആണ് ഓണം വാരാഘോഷം സംഘടിപ്പിക്കാൻ തുടങ്ങിയത്.

സംസ്ഥാനതല ഓണാഘോഷത്തിന് അഞ്ച് കോടിയാണ് അനുവദിച്ചിരിക്കുന്നത്. ഡിറ്റിപിസി മുഖേന നടക്കുന്ന ജില്ലാ തല ഓണാഘോഷത്തിന് 2.47 കോടിയും അനുവദിച്ചിട്ടുണ്ട്. ജില്ലകൾക്ക് ആഘോഷത്തിനായി അനുവദിച്ച തുകയിൽ ഏറ്റകുറച്ചിലുകൾ ഉണ്ടായത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല. എട്ട് ലക്ഷം മുതൽ 36 ലക്ഷം വരെയാണ് വിവിധ ജില്ലകൾക്ക് ഓണാഘോഷത്തിനായി അനുവദിച്ചിരിക്കുന്നത്.

ജില്ലകൾക്ക് ഓണാഘോഷം സംഘടിപ്പിക്കാൻ അനുവദിച്ചിരിക്കുന്ന തുക ( ലക്ഷത്തിൽ ): തിരുവനന്തപുരം - 27, കൊല്ലം - 27, കണ്ണൂർ - 27, എറണാകുളം - 36,       കോഴിക്കോട് - 36, തൃശൂർ - 30, ആലപ്പുഴ - 8, പത്തനംതിട്ട - 8, കോട്ടയം - 8, ഇടുക്കി - 8, പാലക്കാട് - 8, മലപ്പുറം - 8                 വയനാട് - 8, കാസർഗോഡ് - 8. 

ആ‍ര്‍ച്ച് ഡാമും വൈശാലി ഗുഹയും കണ്ട് വരാം, ഓണം ഫെസ്റ്റിവലിൽ ഇടുക്കി-ചെറുതോണി ഡാമുകൾ സന്ദ‍ര്‍ശിക്കാം

ഇടുക്കി: ഓണം ഫെസ്റ്റിവലിനോടനുബന്ധിച്ച് ഇന്ന് മുതല്‍ ഒക്ടോബര്‍ 31 വരെ ഇടുക്കി-ചെറുതോണി ഡാമുകള്‍ സന്ദര്‍ശിക്കാം. മുതിര്‍ന്നവര്‍ക്ക് 40 രൂപയും കുട്ടികള്‍ക്ക് 20 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ചെറുതോണി അണക്കെട്ടിൽ നിന്നു തുടങ്ങി ഇടുക്കി ആർച്ചുഡാമും വൈശാലി ഗുഹയുമൊക്കെ കണ്ട് തിരികെ വരണമെങ്കിൽ ആറു കിലോമീറ്റർ നടക്കണം. നടക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് ഡാമിനു മുകളില്‍കൂടി സഞ്ചരിക്കുന്നതിനായി ബഗ്ഗി കാറുമുണ്ട്. ബഗ്ഗി കാറിൽ സഞ്ചരിക്കുന്നതിന് എട്ടുപേര്‍ക്ക് പേർക്ക് 600 രൂപയാണു ചാർജ്ജ് ഈടാക്കുന്നത്.  

രാവിലെ ഒൻപതര മുതൽ വൈകിട്ട് അഞ്ചു വരെയാണു സന്ദർശനസമയം.  ഡാമിലെ ജലനിരപ്പും സാങ്കേതിക പരിശോധനകളും നടത്തുന്ന ബുധനാഴ്ച ദിവസം പൊതുജനങ്ങള്‍ക്ക് സന്ദര്‍ശനാനുമതി ഉണ്ടായിരിക്കുന്നതല്ല. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി മൊബൈല്‍ ഫോണ്‍, ക്യാമറ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.  ചെറുതോണി - തൊടുപുഴ പാതയില്‍ പാറേമാവ് ഭാഗത്ത് നിന്നുള്ള ഗേറ്റിലൂടെയാണ്  അണക്കെട്ടിലേക്ക് പ്രവേശനം. ചെറുതോണി ഡാമിന്‍റെ പ്രവേശന കവാടത്തിന് സമീപം ഹൈഡല്‍ ടൂറിസം വകുപ്പ് ഡാം കാണുന്നതിനും ബഗ്ഗികാര്‍ യാത്രാസൗകര്യത്തിനുമുള്ള ടിക്കറ്റ് കൗണ്ടർ ക്രമീകരിച്ചിട്ടുണ്ട്.

ഇടുക്കി റിസര്‍വയറില്‍ ബോട്ടിംഗ് സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്. 20 പേര്‍ക്ക് ഒരേ സമയം യാത്ര ചെയ്യാന്‍ സൗകര്യമുള്ള ബോട്ടാണ് ഇടുക്കി വൈല്‍ഡ് ലൈഫ് വിഭാഗം ഒരുക്കിയിടരിക്കുന്നത്. വനം വികസന ഏജന്‍സി മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്.  ബോട്ടിംഗിനിടെ ഇടുക്കി - ചെറുതോണി അണക്കെട്ടുകള്‍ ജലാശയത്തിലൂടെ സഞ്ചരിച്ച് കാണുന്നതിനും കാനനഭംഗി ആസ്വദിക്കാനും കഴിയും. ഹില്‍വ്യൂ പാര്‍ക്കും കാല്‍വരിമൗണ്ട് മലനിരകളും ജലാശയവും ഇതിനോടു ചേര്‍ന്നുള്ള വനപ്രദേശങ്ങളും സഞ്ചാരികള്‍ക്ക് ഏറെ ആകര്‍ഷകമാണ്.

Read more: സുവർണ്ണ ജൂബിലി എക്സ്റ്റൻഷൻ പദ്ധതിക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ ഒന്നാം ഘട്ട അനുമതി

ഡാമിലും പരിസരത്തും മാലിന്യം സംസ്ക്കരിക്കുന്നതിനുള്ള സജ്ജീകരണങ്ങൾ ഏർപ്പെടുത്തണമെന്ന് ഹൈഡൽ ടൂറിസം സെൻററിനോട് കെഎസ് ഇ ബി നിർദ്ദേശിച്ചിട്ടുണ്ട്. മതിയായ ശുചിമുറികൾ ക്രമീകരിക്കാനും കൊവിഡ് പ്രോട്ടോകോളും ഗ്രീൻ പ്രോട്ടോകോളും ഉറപ്പുവരുത്തണമെന്നും നിർദ്ദേശമുണ്ട്.

 

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ആദ്യ ചർച്ചയിൽ കൂടുതൽ സീറ്റ് ആവശ്യപ്പെടാതെ ലീഗ്; മണ്ഡലങ്ങൾ വച്ചുമാറും, ചർച്ച തുടങ്ങി യുഡിഎഫ്
പാത്രം കഴുകൽ വിവാദത്തിൽ പ്രതികരിച്ച് മന്ത്രി ആർ ബിന്ദു; 'ശ്വാന വീരന്മാർ കുരച്ചു കൊള്ളുക, സാർത്ഥവാഹകസംഘം മുന്നോട്ടു പോകുക തന്നെ ചെയ്യും'