നവകേരള ക്ഷേമ സര്‍വേയുടെ ഫണ്ട് വിനിയോഗം ചോദ്യംചെയ്ത് കെഎസ് യു ഹർജി, സർക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി

Published : Jan 13, 2026, 04:09 PM IST
ksu

Synopsis

നവ കേരള സർവ്വേയ്ക്കെതിരെ കെ.എസ്.യു ഹൈക്കോടതിയിൽ. പൊതുപണം ദുരുപയോഗം ചെയ്യുന്നെന്ന് പരാതി. ഫണ്ട് വിനിയോഗത്തെ കുറിച്ച് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കണമെന്നാണ് ചീഫ് ജസ്റ്റിസ് സൗമൻ സെൻ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദ്ദേശം.

തിരുവനന്തപുരം : നവകേരള ക്ഷേമ സര്‍വേയുടെ ഫണ്ട് വിനിയോഗം ചോദ്യം ചെയ്തുള്ള ഹര്‍ജിയിൽ സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. ഫണ്ട് വിനിയോഗത്തെ കുറിച്ച് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കണമെന്നാണ് ചീഫ് ജസ്റ്റിസ് സൗമൻ സെൻ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദ്ദേശം. കെ.എസ്.യു സംസ്ഥാനാധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. ജനക്ഷേമകരമായ പ്രവർത്തനങ്ങൾ നടത്തുന്നതിന് പകരം സർക്കാർ ഖജനാവിലെ പണം പൂർണമായും പിആർ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുകയാണെന്നാണ് ഹർജിയിലെ ആക്ഷേപം. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കെപിസിസി അധ്യക്ഷന്‍റെ പേരിൽ മൂന്നേകാൽ ഏക്ക‍ർ; ഒടുവിൽ വയനാട്ടിൽ കോൺഗ്രസ് ഭൂമി വാങ്ങി, ബാക്കി ഭൂമിയും വാങ്ങുമെന്ന് പ്രഖ്യാപനം
കോഴിക്കോട് കോർപ്പറേഷനിൽ ചരിത്രമെഴുതി ബിജെപി; നികുതികാര്യസ്ഥിരം സമിതി അധ്യക്ഷ സ്ഥാനം ബിജെപിക്ക്