'മുഖ്യനും ഗവർണർക്കും വീതം വെക്കാനുള്ളതല്ല കേരളത്തിലെ സർവകലാശാലകൾ'; ബാനറുമായി കെഎസ്‍‍യു

Published : Dec 20, 2023, 09:17 AM ISTUpdated : Dec 20, 2023, 09:19 AM IST
'മുഖ്യനും ഗവർണർക്കും വീതം വെക്കാനുള്ളതല്ല കേരളത്തിലെ സർവകലാശാലകൾ'; ബാനറുമായി കെഎസ്‍‍യു

Synopsis

ഗവർണർക്കെതിരെ എസ്എഫ്ഐ സംസ്ഥാന വ്യാപകമായി പ്രതിഷേധം തുടരുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനേയും പ്രതിക്കൂട്ടിൽ നിർത്തിയാണ് കെഎസ്‍യുവിന്‍റെ പ്രതിഷേധം.

കൊച്ചി: മുഖ്യമന്ത്രിക്കും ഗവർണർക്കും എതിരെ കുസാറ്റിലും ബാനർ ഉയർത്തി കെ എസ് യു. 'മുഖ്യനും ഗവർണർക്കും വീതം വെക്കാനുള്ളതല്ല കേരളത്തിലെ സർവകലാശാലകൾ' എന്നാണ് ബാനറിൽ. ഇന്നലെ കാലടി ശ്രീശങ്കര കോളേജിലും കെഎസ്‌യു പ്രവർത്തകർ ബാനർ ഉയർത്തിയിരുന്നു. ഗവർണർക്കെതിരെ എസ്എഫ്ഐ ഉയർത്തിയ ബാനറിന് സമാന്തരമായാണ് കെഎസ്‌യുവിന്റെ ബാനർ. ഇന്നലെ രാത്രിയാണ് ബാനർ സ്ഥാപിച്ചത്.

ഗവർണർക്കെതിരെ എസ്എഫ്ഐ സംസ്ഥാന വ്യാപകമായി പ്രതിഷേധം തുടരുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനേയും പ്രതിക്കൂട്ടിൽ നിർത്തിയാണ് കെഎസ്‍യുവിന്‍റെ പ്രതിഷേധം. 'ജനാധിപത്യം തൊട്ടു തീണ്ടാത്ത മുഖ്യനും കാവി പുതച്ച ഗവർണറും നാടിന് ആപത്ത്' എന്നായിരുന്നു കഴിഞ്ഞ ദിവസം കാലടി ശ്രീശങ്കര കോളേജിൽ കെഎസ്‍യു സ്ഥാപിച്ച ബാനർ. ഇതിന് പിന്നാലെയാണ്  കുസാറ്റിലും ഗവർണർക്കും മുഖ്യമന്ത്രിക്കുമെതിരെ ബാനർ ഉയർന്നത്.

അതേസമയം കേരള സർവകലാശാല ആസ്ഥാനത്തിന് മുന്നിൽ ഗവർണർക്കെതിരായി എസ് എഫ്‌ ഐ സ്ഥാപിച്ച ബാനർ ഉടനടി നീക്കണമെന്ന് വൈസ് ചാൻസിലർ കഴിഞ്ഞ ദിവസം കർശന നിർദ്ദേശം നൽകി. എസ് എഫ് ഐ ബാനർ ഉടനെ നീക്കണമെന്നാവശ്യപ്പെട്ട് വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ, രജിസ്ട്രാർക്ക് ഔദ്യോഗിക നിർദേശം നൽകിയിട്ടുണ്ട്. സർവകലാശാലയുടെ പ്രതിച്ഛായ നശിപ്പിക്കുന്നതാണ് ബാനറെന്നും അതുകൊണ്ട് ഉടനെ നീക്കം ചെയ്യണമെന്നുമാണ് വി സി ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഗവർണർക്കെതിരായ പ്രതിഷേധത്തിന്‍റെ ഭാഗമായി കേരള സർവകലാശാല ആസ്ഥാനത്തിന് മുന്നിൽ എസ് എഫ്‌ ഐ ബാനർ സ്ഥാപിച്ചത്.

Read More : ബന്ധുക്കൾ തമ്മിൽ വഴക്ക്, ഇടപെട്ട യുവാവിനെ കരിങ്കല്ലുകൊണ്ട് തലയ്ക്കടിച്ചു, വധശ്രമം; 2 പേർ പിടിയിൽ

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എംപിമാർ മത്സരിക്കില്ല, മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തിക്കാട്ടില്ലെന്നും തീരുമാനം; കോൺ​ഗ്രസ് യോ​ഗത്തിൽ നിന്ന് വിട്ടുനിന്ന് ശശിതരൂർ
പ്രധാനമന്ത്രിയുടെ സന്ദർശനം: തിരുവനന്തപുരം മേയറെ സ്വീകരണ പരിപാടിയിൽ നിന്ന് ഒഴിവാക്കിയത് പ്രതിഷേധാർഹമെന്ന് മന്ത്രി വി ശിവൻകുട്ടി