
കാസര്‍കോട്: എംഎസ്എഫിനെതിരെ പരാതിയുമായി കെഎസ്‌യു കാസർകോട് ജില്ലാ കമ്മറ്റി. എംഎസ്എഫ് മുന്നണി മര്യാദകൾ പാലിക്കുന്നില്ലെന്നും ഏകാധിപത്യപരമായ പ്രവർത്തനങ്ങളാണ് എംഎസ്എഫ് നടത്തുന്നതെന്നുമാണ് പരാതി. കണ്ണൂർ സർവ്വകലാശാല തെരഞ്ഞെടുപ്പിൽ നോമിനേഷൻ സമർപ്പിക്കുന്നതിനു മുൻപ് കെഎസ്‌യുവുമായി ചർച്ച നടത്തിയില്ലെന്നും പരാതിയിൽ പറയുന്നു.
മുന്നണി മര്യാദകൾ ലംഘിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിലൂടെ കെഎസ്‌യുവിനെതിരായ പ്രചരണം എംഎസ്എഫ് നടത്തുകയാണെന്നാണ് കെഎസ്‌യു നേതൃത്വം ആരോപിക്കുന്നത്. എംഎസ്എഫ് നേതൃത്വത്തെ നിയന്ത്രിക്കണമെന്നും കെഎസ്‌യു കാസർഗോഡ് ജില്ലാ പ്രസിഡന്റ് അഡ്വ. ജവാദ് പുത്തൂർ ആവശ്യപ്പെട്ടു. കെപിസിസി അധ്യക്ഷൻ, പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവർക്കാണ് പരാതി നൽകിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam