
തിരുവനന്തപുരം: സാങ്കേതിക സർവ്വകലാശാലാ പരീക്ഷ ബഹിഷ്ക്കരിച്ച് കെഎസ് യു പ്രതിഷേധം. ശ്രീകാര്യം സിഇടി എഞ്ചിനിയറിംഗ് കോളേജിൽ കെഎസ് യു പ്രവർത്തകർ ഓഫീസിനുള്ളിൽ കയറി ചോദ്യ പേപ്പർ പുറത്തേക്കെറിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
നടത്താൻ നിശ്ചയിച്ചിട്ടുള്ള എല്ലാ പരീക്ഷകളും മാറ്റമില്ലാതെ ഇന്ന് നടക്കുമെന്ന് സാങ്കേതിക സർവ്വകലാശാല അറിയിച്ചു. പരീക്ഷ തീയതികളിൽ മാറ്റം വരുത്തിയെന്ന പ്രചാരണങ്ങള്‍ക്കിടെയാണ് സർവ്വകലാശാലയുടെ വിശദീകരണം. പരീക്ഷ നടക്കുന്ന എല്ലാ കേന്ദ്രങ്ങളിലും പൊലീസ് സംരക്ഷണം ഉണ്ടാകുമെന്നും സർവ്വകലാശാല അറിയിച്ചു.
ഓഫ് ലൈനായിട്ടാണ് സാങ്കേതിക സർവ്വകലാശാല പരീക്ഷകള്‍ നടത്തുന്നത്. വിദ്യാർത്ഥികള്‍ക്ക് സൗകര്യപ്രദമായി പരീക്ഷ എഴുതാനായുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. എല്ലാ സർവ്വകലാശാലകള്‍ക്കു കീഴിലും ഓഫ് ലൈനായി പരീക്ഷകള്‍ നടത്തുമ്പോള്‍ സാങ്കേതിക സർവ്വകലാശാലയെ മാത്രം ഒറ്റ തിരിഞ്ഞ് ആക്രമിക്കുകയാണെന്നാണ് സർവ്വകലാശാല ആരോപിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam