പൊലീസ് അതിക്രമങ്ങളില്‍ നടപടി വേണം; ആലപ്പുഴ എസ്പി ഓഫീസിലേക്ക് കെഎസ്‌യു പ്രതിഷേധ മാര്‍ച്ച്, പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും

Published : Sep 22, 2025, 01:54 PM IST
KSU Protest In Palakkad

Synopsis

ആലപ്പുഴ എസ്പി ഓഫീസിലേക്ക് കെഎസ്‌യുവിന്‍റെ പ്രതിഷേധ മാർച്ച്‌. പൊലീസ് അതിക്രമങ്ങളിൽ നടപടി ആവശ്യപ്പെട്ടും, മുഖ്യമന്ത്രിയുടെ ഗൺമാൻമാർ ക്കെതിരെ ഇതുവരെ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ചുമാണ് മാർച്ച്‌ നടത്തുന്നത്

ആലപ്പുഴ: ആലപ്പുഴ എസ്പി ഓഫീസിലേക്ക് കെഎസ്‌യുവിന്‍റെ പ്രതിഷേധ മാർച്ച്‌. പൊലീസ് അതിക്രമങ്ങളിൽ നടപടി ആവശ്യപ്പെട്ടും, മുഖ്യമന്ത്രിയുടെ ഗൺമാൻമാർ ക്കെതിരെ ഇതുവരെ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ചുമാണ് മാർച്ച്‌ നടത്തുന്നത്. മാര്‍ച്ചിനിടെ പ്രവര്‍ത്തകര്‍ പൊലീസ് ബാരിക്കേഡ് മറിച്ചിടാൻ ശ്രമം നടത്തി. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. ബാരിക്കേഡ് മറികടന്ന് അകത്തേക്ക് കടന്ന പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തി നീക്കി. കേരളത്തില്‍ തുടര്‍ച്ചയായി നടക്കുന്ന കസ്റ്റഡി മര്‍ദനങ്ങൾ വലിയ ചര്‍ച്ചയായിരിക്കുന്ന സാഹചര്യത്തിലാണ് കെഎസ്യു മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുന്നത്. കസ്റ്റഡി മര്‍ദനങ്ങളില്‍ നടപടി വേണം എന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമ സഭയിലടക്കം പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

കുന്നംകുളം കസ്റ്റഡി മര്‍ദനം

2023 ഏപ്രിൽ അഞ്ചിനാണ് കുന്നംകുളത്തെ കസ്റ്റഡി മര്‍ദനം നടക്കുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സുജിത്തിനാണ് പൊലീസ് സ്റ്റേഷനില്‍ വെച്ച് ക്രൂരമായ മര്‍ദനം നേരിട്ടത്. രണ്ടുവര്‍ഷത്തെ നിയമപോരാട്ടത്തിന് ഒടുവിൽ വിവരാവകാശ കമ്മീഷന്‍റെ ഉത്തരവ് പ്രകാരമാണ് മര്‍ദന ദൃശ്യങ്ങള്‍ ലഭിച്ചത്. ദൃശ്യങ്ങൾ പുറത്തുവന്നതോടെ പൊലീസ് നടപടിക്കെതിരെ വ്യാപകമായ വിമര്‍ശനമാണ് ഉയര്‍ന്നത്. സുജിത്തിന് ക്രൂരമർദനമേറ്റ സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. മര്‍ദിച്ച പൊലീസുകാരുടെ വീട്ടിലേക്കുൾപ്പെടെ സമരവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയിരുന്നു. അതിനെ തുടര്‍ന്നാണ് നിലവില്‍ നിയമസഭയില്‍ വിഷയം ചര്‍ച്ചയാവുന്നതും നിയമസഭ കവാടത്തില്‍ സമരമം പ്രഖ്യാപിച്ചതും.

 

PREV
Read more Articles on
click me!

Recommended Stories

'പൾസർ സുനിക്കും ദിലീപിനും പരസ്പരം അറിയാം, വിവരം വിചാരണക്കോടതിയെ അറിയിച്ചിട്ടുണ്ട്'; പ്രതികരിച്ച് സുനിയുടെ അഭിഭാഷകൻ
പള്ളികളിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് മകൾ, 16 കാരിയായ കുട്ടിയുടെ ആലോചനായില്ലാത്ത മറുപടിയെന്ന് മുനവറലി ശിഹാബ് തങ്ങൾ