കെഎസ് യു-എസ്എഫ്ഐ പ്രവർത്തകർ ഏറ്റുമുട്ടി; ഞെട്ടിച്ച് ദൃശ്യങ്ങൾ; കാലിക്കറ്റ് സർവ്വകലാശാല കലോത്സവം നിർത്തിവെച്ചു

Published : Jan 28, 2025, 05:49 AM ISTUpdated : Jan 29, 2025, 08:02 AM IST
കെഎസ് യു-എസ്എഫ്ഐ പ്രവർത്തകർ ഏറ്റുമുട്ടി; ഞെട്ടിച്ച് ദൃശ്യങ്ങൾ; കാലിക്കറ്റ് സർവ്വകലാശാല കലോത്സവം നിർത്തിവെച്ചു

Synopsis

കെഎസ് യു ജില്ലാ അധ്യക്ഷൻ ഗോകുൽ ഗുരുവായൂരിന്റെ നേതൃത്വത്തിലുള്ള സംഘം എസ് എഫ് ഐ പ്രവർത്തകനെ ക്രൂരമായി ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു.  

തൃശ്ശൂർ : മാള ഹോളി ഗ്രേസ് കോളജിൽ നടക്കുന്ന കാലിക്കറ്റ് സർവ്വകലാശാല ഡി സോൺ കലോത്സവത്തിൽ കെ എസ് യു-എസ്എഫ്ഐ പ്രവർത്തകർ തമ്മിൽ വൻ ഏറ്റുമുട്ടൽ. സ്കിറ്റ് മത്സരത്തിന് പിന്നാലെയാണ് സംഘർഷമുണ്ടായത്. മത്സരങ്ങൾ വളരെ വൈകിയാണ് തുടങ്ങിയിരുന്നത്. ഇത് എസ് എഫ് ഐ ചോദ്യംചെയ്തിരുന്നു. പിന്നാലെയാണ് ക്രൂരമായ രീതിയിലുളള ആക്രമണങ്ങളുണ്ടായത്. 

കേരളാ വർമ്മ കോളേജിലെ എസ് എഫ് ഐ പ്രവർത്തകനെ കെഎസ് യു പ്രവർത്തകർ മാരകമായി ആക്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നു. നിലത്ത് വീണ വിദ്യാർത്ഥിയെ കസേരകൾ കൊണ്ടും വടികൊണ്ടും വളഞ്ഞിട്ട് അടിക്കുന്നതിന്റെ ദൃശ്യങ്ങളടക്കമാണ് പുറത്ത് വന്നത്. കെഎസ് യു ജില്ലാ അധ്യക്ഷൻ ഗോകുൽ ഗുരുവായൂരിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വിദ്യാർത്ഥിയെ ആക്രമിച്ചത്. 

പിന്നാലെ പരസ്പരം പ്രവർത്തകർ ഏറ്റുമുട്ടി. പൊലീസെത്തി ലാത്തി വീശിയതോടെയാണ് സംഘർഷം അയഞ്ഞത്. ഇതോടെ കാലിക്കറ്റ് സർവ്വകലാശാല ഡി സോൺ കലോത്സവം നിർത്തിവെച്ചു. 
പരിക്കേറ്റവരുമായി ആശുപത്രിയിലേക്ക് പോകുംവഴിയുംആക്രമണമുണ്ടായി.  കെ എസ് യു നേതാക്കളെ കൊണ്ടുപോയ ആംബുലൻസ് കൊരട്ടിയിൽ വച്ച് ആക്രമിച്ചു.10 കെ എസ് യു പ്രവർത്തകർ കൊരട്ടി സ്റ്റേഷനിൽ തുടരുകയാണ്.

കെഎസ് യു ജില്ലാ അധ്യക്ഷൻ ഗോകുൽ ഗുരുവായൂരിന്റെ നേതൃത്വത്തിലുള്ള സംഘം അതിക്രമമുണ്ടാക്കിയെന്നാണ് എസ് എഫ് ഐ ആരോപണം. എസ് എഫ് ഐ പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് കെഎസ് യുവും ആരോപിച്ചു. സംഘർഷത്തെ തുടർന്ന് കലോത്സവം നിർത്തിവച്ചു. 

തൃശൂർ ഇനി പഴയ തൃശൂരല്ല, ഇലയനങ്ങിയാൽ പൊലീസ് അറിയും! ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പവേര്‍ഡ് ശക്തമാക്കി പൊലീസ്

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നിർണായക നീക്കം നടത്തിയത് അമിത് ഷാ, തിരുവനന്തപുരത്തെത്തിയപ്പോൾ സാബു ജേക്കബുമായി കൂടിക്കാഴ്ച നടത്തി; നാളെ പ്രധാനമന്ത്രിക്കൊപ്പം വേദിയിലെത്തും
ട്വന്റി 20യുടെ എൻഡിഎ പ്രവേശനം: സന്തോഷദിവസമെന്ന് രാജീവ് ചന്ദ്രശേഖർ; ജീവിതത്തിലെ ഏറ്റവും നിർണായക തീരുമാനമെന്ന് സാബു ജേക്കബ്