
കോഴിക്കോട്: കേരളീയവും നവകേരള സദസും സർക്കാരിന്‍റെ ജാലവിദ്യയെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്‍ കുറ്റപ്പെടുത്തി..കേരളീയത്തിന്‍റെ പേരിൽ നടക്കുന്നത് ധൂർത്താണ്.പരിപാടിക്ക് ആളുകൾ വരണമെങ്കിൽ മമ്മൂട്ടിയും മോഹൻലാലും കമലഹാസനും വരേണ്ട സ്ഥിതിയായി.പ്രതി സന്ധിയിൽ നിന്നും ശ്രദ്ധ തിരിക്കാൻ വ്യാജ പിആർ പരിപാടികൾ നടത്തുകയാണ്.ലോക് സഭാ തെരെഞ്ഞടുപ്പിന് മുൻപുള്ള തട്ടിപ്പാണ് പരാതികൾ സ്വീകരിക്കാനുള്ള നവകേരള സദസെന്നും അദ്ദേഹം പറഞ്ഞു.
പിണറായി വിജയനപ്പോലെ വിഷം ഉള്ള നേതാവ് ഇല്ല.ഏതു വിഷയവും വർഗീയവൽക്കരിക്കുകയാണ്. ബിജെപി നേതാക്കൾക്ക് എതിരെ കേസെടുക്കാനുള്ള നീക്കാതെ പാർട്ടി നെഞ്ച് വിരിച്ച് നേരിടും.കേന്ദ്ര ഏജൻസികളെ വെച്ച് ബിജെപി ആരെയും വേട്ടയാടിയിട്ടില്ല.ലാവ്‌ലിൻ കേസിൽ പിണറായി വിജയനെ രക്ഷപ്പെടുത്തിയത് മുൻ കോൺഗ്രസ് സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു
റെവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് ഏറ്റവും കൂടുതൽ കിട്ടിയ സംസ്ഥാനം കേരളമാണ്ൻ.എഴുപതിനായിരം കോടി രൂപ വൻ കിടക്കാരിൽ നിന്നും സംസ്ഥാന സർക്കാരിന് നികുതി കുടിശ്ശിക കിട്ടാനുണ്ട്.നികുതി നൽകാനുള്ള വൻകിടക്കാർ സർക്കാരിന്‍റെ മാസപ്പടിക്കാരാണ്.എന്തു കൊണ്ട് നികുതി പിടിക്കുന്നില്ല എന്നതിൽ സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ മറുപടി പറയണം.ധനമന്ത്രി പച്ചക്കള്ളങ്ങൾ പറയുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam