ഇന്‍ഷുറന്‍സ് ക്ലെയിമെന്ന വ്യാജേനയാണ് തട്ടിപ്പ് നടത്തിയത്. വടക്കേക്കര സ്വദേശി ഡെയിൻ ഫ്രാൻസിന് 2499 രൂപയാണ് നഷ്ടമായത്. ധൻ ധൻ യോജന പദ്ധതി എന്ന പേരിൽ ഇൻഷുറൻസ് ക്ലെയിം ലഭിക്കുമെന്ന വ്യാജേനെയാണ് പണം തട്ടിയത്.
കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശന്റെ പേര് പറഞ്ഞ് സൈബർ തട്ടിപ്പിലൂടെ യുവാവിന്‍റെ പണം തട്ടിയെന്ന് പരാതി. ഇന്‍ഷുറന്‍സ് ക്ലെയിമെന്ന വ്യാജേനയാണ് തട്ടിപ്പ് നടത്തിയത്. വടക്കേക്കര സ്വദേശി ഡെയിൻ ഫ്രാൻസിന് 2499 രൂപയാണ് നഷ്ടമായത്. വിഡി സതീശൻ നടപ്പാക്കുന്ന ധൻ ധൻ ഇൻഷുറൻസ് പദ്ധതിയുണ്ടെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. സംഭവത്തിൽ ആലുവ സൈബർ പൊലീസ് കേസെടുത്തു.
ഇൻസ്റ്റഗ്രാം വഴിയാണ് പ്രചാരണം നടത്തിയത്. കുടുംബത്തിലെ ഓരോ അംഗത്തിനും 5000 രൂപ വീതം ലഭിക്കും എന്നായിരുന്നു വാഗ്ദാനം. ഇൻസ്റ്റഗ്രാം പരസ്യം കണ്ട് 2499 രൂപ തട്ടിപ്പ് സംഘത്തിന് നൽകി വഞ്ചിക്കപ്പെട്ട വടക്കേക്കര സ്വദേശി ഡെയിൻ ഫ്രാൻസിസ് ആണ് ആലുവ സൈബർ പൊലീസിൽ പരാതി നൽകിയത്. പദ്ധതിയിൽ അംഗത്വം ലഭിച്ചാൽ ഓരോ വ്യക്തികൾക്കും 5000 രൂപ വീതം അക്കൗണ്ടിൽ എത്തുമെന്നും അതിനായി 2449 രൂപ അയക്കമെന്നുമായിരുന്നു ആവശ്യം. ഈ വാഗദാനം വിശ്വസിച്ചാണ് യുവാവ് പണം നൽകി വഞ്ചിക്കപ്പെട്ടത്. സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
