
കോഴിക്കോട്: വിഴിഞ്ഞം പോലീസ് സ്റ്റേഷന്‍ ആക്രമിച്ചവര്‍ക്കെതിരെ ചുമത്തിയത് ദുര്‍ബല വകുപ്പുകള്‍ മാത്രമെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.വിഴിഞ്ഞത്ത് ആഭ്യന്തര വകുപ്പ് പരാജയം.സംഘർഷ സാധ്യത അറിഞ്ഞിട്ടും മുൻകരുതൽ എടുത്തില്ല. ശബരിമലയിൽ പൊലീസ് എടുത്ത സമീപനമല്ല വിഴിഞ്ഞത്ത് കാണുന്നത് .സർക്കാരിന്‍റേത് അഴകൊഴമ്പൻ സമീപനമാണ്.മന്ത്രി ആന്‍റണിരാജുവിന് നിക്ഷിപ്ത താൽപര്യമുണ്ട്.പദ്ധതി അട്ടിമറിക്കാൻ അദ്ദേഹം കൂട്ടുനിൽക്കുന്നു.ആന്‍റണി രാജുവിന്‍റെ സഹോദരനും കലാപത്തിന് പിന്നിലുണ്ട്. ജില്ലാ കളക്ടറും കമ്മീഷണറും കലാപത്തെ സഹായിക്കുന്ന രീതിയിൽ ഇടപെടുന്നു.കൂടംകുളം സമരക്കാരും വിഴിഞ്ഞം സമരത്തിന് പിന്നിലുണ്ട്.പുനരധിവാസം സംബന്ധിച്ച് കേന്ദ്രത്തിന് ഒന്നും ചെയ്യാനില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam