എംവി.ഗോവിന്ദൻ മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുന്നത് അവസാനിപ്പിക്കണം,അടിയന്തരാവസ്ഥയെ അനുകരിക്കുകയാണ് ഇടതുസര്‍ക്കാര്‍

Published : Jun 23, 2023, 05:11 PM IST
എംവി.ഗോവിന്ദൻ മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുന്നത് അവസാനിപ്പിക്കണം,അടിയന്തരാവസ്ഥയെ അനുകരിക്കുകയാണ് ഇടതുസര്‍ക്കാര്‍

Synopsis

സിപിഎമ്മിൻ്റെ ഫാസിസ്റ്റ് ഭരണകൂടത്തിൻ്റെ ഇരയാവുന്ന മാധ്യമപ്രവർത്തകർക്ക് വേണ്ടി ബിജെപി ശബ്ദിക്കും. ഇത് ക്യൂബയോ ചൈനയോ അല്ല കേരളമാണെന്ന് എംവി ഗോവിന്ദൻ മനസിലാക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍

തിരുവനന്തപുരം:സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. മാധ്യമങ്ങൾ തങ്ങൾക്ക് ഇഷ്ടമുള്ളത് മാത്രം റിപ്പോർട്ട് ചെയ്താൽ മതിയെന്നാണ് സിപിഎമ്മിൻ്റെ നിലപാട്. അടിയന്തരാവസ്ഥയെ അനുകരിക്കുകയാണ് കേരളത്തിലെ ഇടതുപക്ഷ സർക്കാർ എന്നും സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു. സിപിഎമ്മിൻ്റെ ഫാസിസ്റ്റ് ഭരണകൂടത്തിൻ്റെ ഇരയാവുന്ന മാദ്ധ്യമപ്രവർത്തകർക്ക് വേണ്ടി ബിജെപി ശബ്ദിക്കും. ഇത് ക്യൂബയോ ചൈനയോ അല്ല കേരളമാണെന്ന് എംവി ഗോവിന്ദൻ മനസിലാക്കണം. ഭീഷണിക്ക് മുമ്പിൽ ഇവിടുത്തെ ജനങ്ങൾ മുട്ടുമടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

തുടർഭരണം എന്നത് എന്തും ചെയ്യാനുള്ള ലൈസൻസല്ല. അഴിമതിയും കെടുകാര്യസ്ഥതയും മറയ്ക്കാനാണ് സിപിഎം മാധ്യമങ്ങളോട് കുതിര കയറുന്നത്. എന്നാൽ ജനങ്ങൾ എല്ലാം മനസിലാക്കി കഴിഞ്ഞു. എസ്എഫ്ഐ നടത്തുന്ന തട്ടിപ്പുകൾക്കെതിരെ കോൺഗ്രസിൻ്റെ യുവജന-വിദ്യാർത്ഥി സംഘടനകൾ സമരം ചെയ്യാത്തത് അഡ്ജസ്റ്റ്മെൻ്റ് രാഷ്ട്രീയമാണ്. എബിവിപിയും യുവമോർച്ചയും മാത്രമാണ് സർക്കാർ സ്പോൺസേർഡ് എസ്എഫ്ഐ തട്ടിപ്പിനെതിരെ തെരുവിൽ സമരം ചെയ്യുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി അഖില നന്ദകുമാർ; ഹര്‍ജിയില്‍ ഹൈക്കോടതി സർക്കാരിന്‍റെ വിശദീകരണം തേടി

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'കുഞ്ഞികൃഷ്ണൻ രാഷ്ട്രീയ ശത്രുക്കളുടെ കോടാലി കൈ'; വി കുഞ്ഞികൃഷ്ണന്റെ ആരോപണങ്ങൾ തള്ളി സിപിഎം
ശബരിമല സ്വര്‍ണക്കൊള്ള; കെപി ശങ്കരദാസ് ജയിലിൽ, മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് പൂജപ്പുര സെന്‍ട്രൽ ജയിലിലേക്ക് മാറ്റി