വ്യാജരേഖാ കേസ്: കെഎസ്‌യു നേതാവ് അൻസിൽ ജലീലിന് ആശ്വാസം; ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ച് കോടതി

Published : Jun 23, 2023, 04:55 PM ISTUpdated : Jun 23, 2023, 05:16 PM IST
വ്യാജരേഖാ കേസ്: കെഎസ്‌യു നേതാവ് അൻസിൽ ജലീലിന് ആശ്വാസം; ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ച് കോടതി

Synopsis

വ്യാജ സർട്ടിഫിക്കറ്റുമായി അൻസിൽ ജലീലനെ നേരിട്ട് ബന്ധപ്പെടുത്തുന്ന എന്താണുളളതെന്ന് കോടതി ചോദിച്ചു

കൊച്ചി: വ്യാജ ബിരു സർട്ടിഫിക്കറ്റ് കേസിൽ കെഎസ്‌യു നേതാവ് അൻസിൽ ജലീലിന് ഇടക്കാല മുൻകൂർ ജാമ്യം. ഒരാഴ്ച്ചയ്ക്കുള്ളിൽ അൻസിൽ ജലീൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ കോടതി നിർദ്ദേശം നൽകി. ഇദ്ദേഹത്തെ അന്വേഷണ സംഘം അറസ്റ്റ് ചെയ്യുകയാണെങ്കിൽ 50000 രൂപ ബോണ്ടിന്റെ അടിസ്ഥാനത്തിൽ ജാമ്യത്തിൽ വിടണമെന്നും കോടതി വ്യക്തമാക്കി. രണ്ടാഴ്ചത്തേക്കാണ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചക്. കേസ് പരിഗണിച്ച കോടതി വ്യാജ സർട്ടിഫിക്കറ്റുമായി അൻസിൽ ജലീലനെ നേരിട്ട് ബന്ധപ്പെടുത്തുന്ന എന്താണുളളതെന്ന് ചോദിച്ചു. സർട്ടിഫിക്കറ്റ് പൊതുമധ്യത്തിലുണ്ടെന്നത് വാസ്തവമാണ്. ഏതെങ്കിലും അതോറിറ്റിക്ക് മുൻപിൽ ഈ രേഖ അൻസിൽ ജലീൽ സമർപ്പിച്ചെങ്കിൽ തെറ്റുകാരനാണ്. എന്നാൽ അങ്ങനെ ചെയ്തതായി അറിവില്ലെന്നും ഹൈക്കോടതി ജസ്റ്റിസ് സിയാദ് റഹ്മാൻ ചൂണ്ടിക്കാട്ടി.

Read More: വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചിട്ടില്ല, ചെയ്യാത്ത തെറ്റിന് കേസിൽ പെടുത്താൻ ശ്രമം; അൻസിൽ ജലീൽ ന്യൂസ് അവറിൽ

ഇന്നലെ കേസ് പരിഗണിച്ച കോടതി അൻസിൽ ജലീലിന്‍റെ അറസ്റ്റ് ഇന്ന് വരെ തടഞ്ഞിരുന്നു. അൻസിലിന്‍റെ ജാമ്യാപേക്ഷയിലായിരുന്നു നടപടി. നിലപാട് അറിയിക്കാൻ സർക്കാർ ഒരു ദിവസം സമയം തേടിയതിന് പിന്നാലെയാണ് അറസ്റ്റ് ഒരു ദിവസത്തേക്ക് തടഞ്ഞത്. വ്യാജ സർട്ടിഫിക്കറ്റ് പുറത്തുവന്നതോടെ കേരള സർവകലാശാല രജിസ്റ്റാറുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. വ്യാജ രേഖയുണ്ടായിക്കിയിട്ടില്ലെന്നും പ്രചരിക്കുന്ന ബിരുദ സർട്ടിഫിക്കറ്റ് വച്ച് ജോലി നേടിയിട്ടില്ലെന്നുമാണ് കെഎസ് യു സംസ്ഥാന കണ്‍വീനർ അൻസിൽ ജലീൽ കോടതിയിൽ പറഞ്ഞത്.

കായംകുളം എംഎസ്എം കോളേജിലെ എസ്എഫ്ഐ നേതാവായിരുന്ന നിഖിൽ തോമസിന്റെ വ്യാജ സർട്ടിഫിക്കേറ്റ് വിവാദം കത്തി നിൽക്കുന്നതിനിടയിലാണ് കെഎസ്‍യു നേതാവിന്റെ വ്യാജ സർട്ടിഫിക്കറ്റിലും കേരള സർവകലാശാല പൊലീസിനെ സമീപിച്ചത്. 2016 ൽ കേരള സർവകലാശാലയിൽ നിന്ന് അൻസിൽ ജലീൽ ബികോം ബിരുദം നേടിയെന്ന സർട്ടിഫിക്കറ്റാണ് സർവകലാശാലക്ക് കിട്ടിയ പരാതിക്കൊപ്പം ഉണ്ടായിരുന്നത്. എസ്എഫ്ഐയാണ് കെഎസ്‌യു നേതാവിന്റെ വ്യാജ സർട്ടിഫിക്കറ്റിൽ അന്വേഷണം ആവശ്യപ്പെട്ട് കേരള സർവകലാശാലയെ സമീപിച്ചത്. 

Read More: 'കേരള സർവകലാശാലയിൽ ബികോം പഠിച്ചിട്ടില്ല': കെഎസ്‌യു നേതാവ്

സർവകലാശാല രജിസ്ട്രാറുടെ നിർദ്ദേശ പ്രകാരം പരീക്ഷ കൺട്രേളർ അന്വേഷണം നടത്തി. പ്രചരിച്ച സർട്ടിഫിക്കറ്റ് വ്യാജമെന്ന് കണ്ടെത്തിയതിന് പിന്നാലെ പൊലീസിൽ പരാതി നൽകി. സർട്ടിഫിക്കറ്റിലെ സർവകലാശാലയുടെ എംബ്ലം, സീൽ ലോഗോ, രജിസ്റ്റർ നമ്പർ എന്നിവയും വ്യാജമെന്ന് സർവകലാശാല വ്യക്തമാക്കി. കേസിന് ആധാരമായ സർട്ടിഫിക്കറ്റിൽ ഒപ്പിട്ട വൈസ് ചാൻസലർ എം കെ രാമചന്ദ്രൻ നായർ ഈ കാലയളവിൽ വിസിയുടെ ചുമതലയിൽ ഉണ്ടായിരുന്നില്ല. ഉയർന്ന് വന്ന ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമെന്നാണ് അൻസിൽ ജലീലിന്റെ വിശദീകരണം. കേരള സർവകലാശാലയിൽ ബികോമിന് പഠിച്ചിട്ടില്ലെന്നും താൻ ഉപയോഗിച്ചിട്ടില്ലാത്ത സർട്ടിഫിക്കറ്റിന്റെ പേരിലാണ് തനിക്കെതിരെ നടപടിയെടുക്കുന്നതെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്.

 

PREV
click me!

Recommended Stories

ദിലീപിനെ പറ്റി 2017ൽ തന്നെ ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു എന്ന് സെൻകുമാർ; ആലുവയിലെ മറ്റൊരു കേസിനെ കുറിച്ചും വെളിപ്പെടുത്തൽ
ഇൻഡിഗോ പ്രതിസന്ധി; ടിക്കറ്റ് റീഫണ്ടിന്‍റെ കണക്ക് പുറത്തുവിട്ട് വ്യോമയാന മന്ത്രാലയം, 17 ദിവസത്തിനിടെ തിരികെ നൽകിയത് 827 കോടി