
തിരുവനന്തപുരം: തന്‍റെതെന്ന പേരില്‍ സൈബര്‍ ലീഗുകാര്‍ വ്യാജ ഫേസ്ബുക്ക് സ്ക്രീന്‍ഷോട്ട് പ്രചരിപ്പിക്കുന്നുവെന്ന് മുന്‍മന്ത്രി കെടി ജലീല്‍. നിജസ്ഥിതി മനസ്സിലാക്കാതെ ചില പണ്ഡിതൻമാർ പോലും ഇതേറ്റുപിടിച്ച് അഭിപ്രായം പറയുന്നുവെന്നും ജലീല്‍ പറയുന്നു. ഫേസ്ബുക്കിലൂടെയാണ് ജലീല്‍ ഇക്കാര്യം അറിയിച്ചത്. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങളെ തെറിയഭിഷേകം ചെയ്തവർ ഇതും ഇതിലപ്പുറവും ചെയ്യും. എല്ലാ നികൃഷ്ട തന്ത്രങ്ങളെയും പടച്ച തമ്പുരാൻ പരാജയപ്പെടുത്തും. അതാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തവനൂരിൽ കണ്ടതെന്നും ജലീല്‍ പറയുന്നു.
പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം
എന്‍റെതെന്ന വ്യാജേന ലീഗ് സൈബർ പോരാളികൾ കൃത്രിമമായി ഉണ്ടാക്കിയ fb സ്ക്രീൻ ഷോട്ടാണ് ഇമേജായി കൊടുത്തിട്ടുള്ളത്. തെരഞ്ഞെടുപ്പ് കാലത്തും ഇത് വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. നിജസ്ഥിതി മനസ്സിലാക്കാതെ ചില പണ്ഡിതൻമാർ പോലും ഇതേറ്റുപിടിച്ച് അഭിപ്രായം പറയുന്നത് കേട്ടു. അവരോട് ഒരു അഭ്യർത്ഥനയേ എനിക്കുള്ളൂ. ഏത് ഡേറ്റിലാണ് ഞാനിത് എഴുതി പോസ്റ്റ് ചെയ്തതെന്ന് നോക്കുക.
ഡിലീറ്റ് ചെയ്ത പോസ്റ്റുകളുടെ എല്ലാ വിവരങ്ങളും fb യിൽ സർച്ച് ചെയ്താൽ ലഭ്യമാകും. അത് പരിശോധിക്കുക. കള്ളപ്രചരണം നടത്തി മൂക്കിൽ വലിച്ച് കളയാമെന്ന വ്യാമോഹം കയ്യിലിരിക്കട്ടെ. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങളെ തെറിയഭിഷേകം ചെയ്തവർ ഇതും ഇതിലപ്പുറവും ചെയ്യും. എല്ലാ നികൃഷ്ട തന്ത്രങ്ങളെയും പടച്ച തമ്പുരാൻ പരാജയപ്പെടുത്തും. അതാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തവനൂരിൽ കണ്ടത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam