09:21 PM (IST) Jan 04

Malayalam News Live :ഒറ്റ വഴി, 100 സീറ്റ്! തന്ത്രങ്ങൾ മെനയാൻ സുനിൽ കനഗോലുവും 'ലക്ഷ്യ ക്യാമ്പി'ൽ! കോൺഗ്രസ് സ്ഥാനാർഥികളുടെ ജയസാധ്യത പഠനം നടത്തും

ലോക്സഭ തിരഞ്ഞെടുപ്പിൽ തന്ത്രങ്ങൾ മെനയാൻ കെ പി സി സി യോഗത്തിലടക്കം പങ്കെടുത്ത കനഗോലു, 100 സീറ്റ് നേടി അധികാരത്തിൽ തിരിച്ചെത്താമെന്ന കോൺഗ്രസ് മോഹത്തിൽ ബത്തേരി ക്യാമ്പിലും നിർണായകമാകുമെന്നാണ് വിലയിരുത്തൽ

Read Full Story
08:04 PM (IST) Jan 04

Malayalam News Live :വെനസ്വേലയുടെ പരമാധികാരം ഉറപ്പാക്കണം, നിലപാട് വ്യക്തമാക്കി മാർപാപ്പ; 'ഭരണഘടനയിൽ പറയുന്ന നിയമവാഴ്ച ഉണ്ടാകണം'

വെനസ്വേലയുടെ പരമാധികാരം ഉറപ്പാക്കണമെന്നും നീതിയുടെയും സമാധാനത്തിന്‍റെയും വഴി തുറക്കണമെന്നും ലിയോ പതിനാലാമൻ മാർപാപ്പ കൂട്ടിച്ചേർത്തു. രാജ്യത്ത് ഭരണഘടനയിൽ പറയുന്ന നിയമവാഴ്ച ഉണ്ടാകണമെന്നും മാർപാപ്പ ആവശ്യപ്പെട്ടു

Read Full Story
07:17 PM (IST) Jan 04

Malayalam News Live :'ഇന്ന് സുഖമായി കിടന്നുറങ്ങും'; സുരേഷ് ഗോപി അവഗണിച്ച കൊച്ചുവേലായുധന് സിപിഎം നിര്‍മിച്ച വീടിന്‍റെ താക്കോൽ കൈമാറി എംവി ഗോവിന്ദൻ

കേന്ദ്രമന്ത്രി സുരേഷ് ഗോപി നിവേദനമടങ്ങിയ കവർ തുറന്നു പോലും നോക്കാതെ മടക്കിയ ചേർപ്പ് പുള്ളിലെ കൊച്ചു വേലായുധന് സിപിഎം നിർമിച്ച വീടിന്‍റെ താക്കോൽ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ കൈമാറി. ഇന്ന് സുഖമായി കിടന്നുറങ്ങുമെന്ന് കൊച്ചുവേലായുധൻ

Read Full Story
06:57 PM (IST) Jan 04

Malayalam News Live :എത്ര വലിയ തെമ്മാടിത്തം, എത്ര വലിയ കാടത്തം, ഇന്ത്യയുടെ ശബ്ദം എവിടെ? ഇന്ത്യ അപമാനിതരാകുന്നു; വെനസ്വേലയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

അമേരിക്കൻ അധിനിവേശത്തിനെതിരെ ശബ്‌ദിക്കാൻ ഇന്ത്യക്ക് കഴിയുന്നില്ല. കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ പ്രതികരിക്കുന്നില്ല. ഇന്ത്യയുടെ ശബ്ദം എവിടെ എന്ന് ചോദിച്ച മുഖ്യമന്ത്രി, കേന്ദ്ര നിലപാടിലൂടെ ഇന്ത്യ എന്ന രാജ്യമാണ് അപമാനിതരാകുന്നതെന്നും അഭിപ്രായപ്പെട്ടു

Read Full Story
06:17 PM (IST) Jan 04

Malayalam News Live :ഭിന്നാഭിപ്രായങ്ങള്‍ പാര്‍ട്ടിക്കുള്ളിൽ പറയണമെന്ന് കോണ്‍ഗ്രസ് നേതൃക്യാമ്പിൽ ശശി തരൂര്‍, ജനം പരിഹസിച്ച് ചിരിക്കുന്ന അവസ്ഥയുണ്ടാക്കരുതെന്ന് കെ മുരളീധരൻ

ഭിന്നാഭിപ്രായങ്ങള്‍ പാര്‍ട്ടിക്കുള്ളിൽ തന്നെ പറയണമെന്ന് വയനാട് സുൽത്താൻ ബത്തേരിയിൽ നടക്കുന്ന കോണ്‍ഗ്രസ് നേതൃക്യാമ്പിൽ തിരുവനന്തപുരം എംപി ശശി തരൂര്‍. അതേസമയം, ജനം പരിഹസിച്ച് ചിരിക്കുന്ന അവസ്ഥ നേതാക്കള്‍ ഉണ്ടാക്കരുതെന്ന് കെ മുരളീധരൻ

Read Full Story
05:41 PM (IST) Jan 04

Malayalam News Live :മറ്റത്തൂരിലെ കൂറുമാറ്റം; രാജി പ്രഖ്യാപിച്ച് വൈസ് പ്രസിഡന്‍റ് നൂര്‍ജഹാൻ, കെപിസിസിക്ക് രാജിക്കത്ത് കൈമാറും, പ്രസിഡന്‍റ് രാജിവെക്കില്ല

മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലെ കൂറുമാറ്റ വിവാദത്തിന് പിന്നാലെ രാജി പ്രഖ്യാപിച്ച് വൈസ് പ്രസിഡന്‍റ് നൂര്‍ജഹാൻ നവാസ്. വൈസ് പ്രസിഡന്‍റ് നൂര്‍ജഹാൻ നവാസിന്‍റെ രാജിക്കത്ത് കെപിസിസിക്ക് കൈമാറുമെന്നും മുൻ ഡിസിസി സെക്രട്ടറി ടിഎം ചന്ദ്രൻ പറഞ്ഞു.

Read Full Story
04:59 PM (IST) Jan 04

Malayalam News Live :നിലപാട് പ്രഖ്യാപിച്ച് ഇന്ത്യ, വെനസ്വേലൻ ജനതക്കൊപ്പം; സംഘർഷ സാഹചര്യത്തിൽ അതീവ ആശങ്ക, ഇന്ത്യാക്കാരുമായി നിരന്തര സമ്പർക്കത്തിലെന്നും വിദേശകാര്യമന്ത്രാലയം

വെനസ്വേലയിലെ സംഭവവികാസങ്ങൾ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും വെനസ്വേലയിലെ ജനതക്കൊപ്പമാണ് ഇന്ത്യയെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. നിലവിലുള്ള പ്രശ്നങ്ങൾ സമാധാനപരമായ ചർച്ചകളിലൂടെ പരിഹരിക്കണമെന്നാണ് ഇന്ത്യയുടെ നിലപാട്

Read Full Story
04:15 PM (IST) Jan 04

Malayalam News Live :'കോണ്‍ഗ്രസിന് മുന്നിലുള്ളത് 100 സീറ്റിലെ വിജയമെന്ന ഒറ്റ വഴി'; 2 ഘട്ടങ്ങളിലായി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും, നേതൃക്യാമ്പിൽ 3 മേഖലയിലായി ചര്‍ച്ച

കോൺഗ്രസിന് മുന്നിലുള്ളത് 100 സീറ്റിലെ വിജയം എന്ന ഒറ്റ വഴി എന്ന ആഹ്വാനവുമായി വയനാട്ടിൽ കോൺഗ്രസ് നേതൃ ക്യാമ്പ് ലക്ഷ്യക്ക് തുടക്കം. രണ്ട് ഘട്ടങ്ങളിലായി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനാണ് ലക്ഷ്യമിട്ടാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്

Read Full Story
04:09 PM (IST) Jan 04

Malayalam News Live :'ഭിന്നശേഷി നിയമനക്കുരുക്കിൽ പലരും വേദനയിൽ, ന്യായമായ ആവശ്യങ്ങൾ പരി​ഗണിക്കുന്നില്ല' - വിമർശനവുമായി മാർ തോമസ് തറയിൽ

സർക്കാർ ന്യായമായ ആവശ്യങ്ങൾ പരിഗണിക്കുന്നില്ലെന്ന് സീറോ മലബാർ സഭ ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ. 

Read Full Story
03:44 PM (IST) Jan 04

Malayalam News Live :ക്രൈസ്തവർക്കെതിരായ അതിക്രമം - 'പ്രതീക്ഷിക്കാത്ത സംഭവങ്ങൾ സംഭവിക്കുന്നു, ഭരണാധികാരികൾ നടപടിയെടുക്കണം' - മാർ ജോർജ് ആലഞ്ചേരി

ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് സംഭവിക്കുന്നതെന്ന് ആലഞ്ചേരി പ്രതികരിച്ചു. ഭാരതത്തിൻ്റ ഐക്യം ചോദ്യം ചെയ്യുന്ന കാര്യങ്ങളണ് നടക്കുന്നത്.

Read Full Story
03:43 PM (IST) Jan 04

Malayalam News Live :വിഡി സതീശന് പിന്തുണയുമായി പിവി അൻവര്‍; 'പ്രതിപക്ഷ നേതാവിനെതിരായ പടയൊരുക്കത്തെ നേരിടാൻ താനും തന്‍റെ പാര്‍ട്ടിയും തയ്യാര്‍'

പ്രതിപക്ഷ നേതാവ് വിഡി സതീശന് പിന്തുണയുമായി പിവി അൻവര്‍. പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ വൈരാഗ്യ ബുദ്ധിയോടെ നീങ്ങുകയാണെന്നും പ്രതിപക്ഷ നേതാവിനെതിരായ പടയൊരുക്കത്തെ നേരിടാൻ താനും തന്‍റെ പാര്‍ട്ടിയും തയ്യാറാണെന്നും പിവി അൻവര്‍

Read Full Story
03:14 PM (IST) Jan 04

Malayalam News Live :രാഷ്ട്രീയ വിവാദങ്ങള്‍ക്കിടെ വെള്ളാപ്പള്ളി നടേശനെ ഒപ്പം കൂട്ടാൻ ബിജെപി; പ്രകാശ് ജാവദേക്കര്‍ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി

എൻസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി ബിജെപിയുടെ കേരളത്തിന്‍റെ ചുമതലയുള്ള നേതാവ് പ്രകാശ് ജാവദേക്കര്‍. ബിജെപി സംസ്ഥാന-ജില്ലാ നേതാക്കളും പ്രകാശ് ജാവദേക്കറിനൊപ്പമുണ്ടായിരുന്നു.

Read Full Story
02:14 PM (IST) Jan 04

Malayalam News Live :വാര്‍ത്താവിലക്ക് കേസ്; റിപ്പോര്‍ട്ടര്‍ ടിവി ഉടമകളെ കോടതിയിൽ തള്ളിപ്പറഞ്ഞ് അഭിഭാഷകൻ; 'തട്ടിപ്പ് കേസുകളിൽ പ്രതികളാണെന്ന് അറിഞ്ഞിരുന്നില്ല'

വാർത്താവിലക്ക് കേസിൽ റിപ്പോർട്ടർ ടി വി ഉടമകളെ കോടതിയിൽ തള്ളിപ്പറഞ്ഞ് അഭിഭാഷകൻ. തന്‍റെ കക്ഷികൾ കേരളത്തിൽ രജിസ്റ്റർ ചെയ്ത തട്ടിപ്പ് കേസുകളിൽ പ്രതികളാണെന്ന കാര്യം അറിയില്ലായിരുന്നുവെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു

Read Full Story
02:01 PM (IST) Jan 04

Malayalam News Live :നിയമസഭാ തെരഞ്ഞടുപ്പ് - എഎപി കേരളത്തിൽ മത്സരിക്കുമോ?; നേതാക്കളെ ദില്ലിക്ക് വിളിപ്പിച്ച് കെജ്രിവാൾ

ഈ മാസം 9ന് സംസ്ഥാന അധ്യക്ഷൻ വിനോദ് മാത്യു വിൽസൺ ഉൾപ്പെടെയുള്ളവരെ കെജ്രിവാൾ കാണുമെന്നാണ് ദേശീയ നേതൃത്വം അറിയിക്കുന്നത്.

Read Full Story
01:31 PM (IST) Jan 04

Malayalam News Live :കൊച്ചിൻ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് കെ രവീന്ദ്രന് വാഹനാപകടത്തിൽ ഗുരുതര പരിക്ക്

കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ.രവീന്ദ്രന് വാഹനാപകടത്തിൽ പരിക്ക്. സ്കൂട്ടറിൽ യാത്ര ചെയ്യുമ്പോൾ പിന്നിൽ കാറിടിച്ചാണ് രവീന്ദ്രന് ഗുരുതരമായി പരിക്കേറ്റത്.

Read Full Story
01:15 PM (IST) Jan 04

Malayalam News Live :എലത്തൂരിൽ എകെ ശശീന്ദ്രനും കുട്ടനാട്ടിൽ താനും മത്സരിക്കുമെന്ന് തോമസ് കെ തോമസ്, തെരഞ്ഞെടുപ്പ് ചര്‍ച്ചയായിട്ടില്ലെന്ന് പിസി ചാക്കോ

എൻസിപി നേതാക്കള്‍ക്കിടയിൽ ഭിന്നത. നിയമസഭ തെരഞ്ഞെടുപ്പ് ചര്‍ച്ചയായെന്നും 2 സിറ്റിങ് എംഎൽഎമാര്‍ തന്നെ മത്സരിക്കുമെന്നും സംസ്ഥാന അധ്യക്ഷൻ തോമസ് കെ തോമസ്. എന്നാൽ, നിയമസഭ തെരഞ്ഞെടുപ്പ് ചര്‍ച്ചയായില്ലെന്നാണ് എകെ ശശീന്ദ്രനും പിസി ചാക്കോയും പ്രതികരിച്ചത്

Read Full Story
01:14 PM (IST) Jan 04

Malayalam News Live :രാഹുൽ ഈശ്വറിനെതിരെ പരാതിയുമായി രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ പരാതിക്കാരി, ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് യുവതി

രാഹുൽ ഈശ്വറിനെതിരെ പരാതിയുമായി രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ പരാതിക്കാരി.

Read Full Story
12:58 PM (IST) Jan 04

Malayalam News Live :ശബരിമല സ്വർണക്കൊള്ള - 'സോണിയ ​ഗാന്ധിക്ക് നേരെ വിരൽ ചൂണ്ടാനില്ല, പക്ഷേ അവിടെയെങ്ങനെ പോറ്റിയെത്തി?' - എംഎ ബേബി

ശബരിമല സ്വർണക്കൊള്ള കേസിൽ തെറ്റുകാർക്കെതിരെ പാർട്ടി നടപടിയെടുക്കുമന്ന് എംഎ ബേബി.

Read Full Story
12:51 PM (IST) Jan 04

Malayalam News Live :സ്കൂള്‍ വിദ്യാര്‍ത്ഥിയെ മദ്യം നൽകി പീഡിപ്പിച്ചു; അധ്യാപകൻ അറസ്റ്റിൽ

സ്കൂൾ വിദ്യാർത്ഥിയെ മദ്യം നൽകി പീഡിപ്പിച്ച സംഭവത്തിൽ അധ്യാപകൻ പിടിയിൽ. പാലക്കാട് മലമ്പുഴയിലെ യു.പി സ്കൂളിലെ അധ്യാപകനായ അനിലാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ നവംബർ 29 നാണ് കേസിനാസ്പദമായ സംഭവം

Read Full Story
12:37 PM (IST) Jan 04

Malayalam News Live :വിമാനയാത്രക്കായി പുതിയ ഉത്തരവുമായി ഡിജിസിഎ; വിമാനങ്ങളിൽ പവര്‍ ബാങ്ക് ഉപയോഗിക്കുന്നത് നിരോധിച്ചു, ഫോണുകളടക്കം ചാര്‍ജ് ചെയ്യാനും പാടില്ല

വിമാനങ്ങളിൽ പവര്‍ ബാങ്ക് ഉപയോഗം നിരോധിച്ച് ഡിജിസിഎ. പവര്‍ ബാങ്കിൽ നിന്ന് തീപടര്‍ന്നുള്ള അപകടങ്ങളെ തുടര്‍ന്നാണ് നിര്‍ണായക ഉത്തരവ് ഡിജിസിഎ പുറത്തിറക്കിയത്.ഫോണുകളും മറ്റു ഇലക്ട്രോണിക്സ് ഉപകരണങ്ങളും ചാര്‍ജ് ചെയ്യരുതെന്നും ഉത്തരവിലുണ്ട്.

Read Full Story