ചട്ടലംഘനം നടത്തിയിട്ടില്ല: സർക്കാരിന് മറുപടിയുമായി കെടിയു വിസി ഡോ സിസ തോമസ്

Published : Mar 22, 2023, 11:21 PM ISTUpdated : Mar 22, 2023, 11:26 PM IST
ചട്ടലംഘനം നടത്തിയിട്ടില്ല: സർക്കാരിന് മറുപടിയുമായി കെടിയു വിസി ഡോ സിസ തോമസ്

Synopsis

സംസ്ഥാന സർക്കാരിന്റെ മുൻകൂർ അനുമതി വാങ്ങാതെ വിസി സ്ഥാനം ഏറ്റെടുത്തതിന് കാരണം കാണിക്കണമെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കാരണം കാണിക്കൽ നോട്ടീസിന് കെടിയു വിസി ഡോ സിസ തോമസിന്റെ മറുപടി. ഗവർണരുടെ നിർദേശ പ്രകാരമാണ് താത്കാലിക വിസി ചുമതല ഏറ്റെടുത്തത്. താൻ ചട്ടലംഘനം നടത്തിയിട്ടില്ല. അധിക ചുമതലയാണ് താൻ വഹിക്കുന്നത്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ ഉത്തരവാദിത്വങ്ങൾ കൃത്യമായി നിർവഹിച്ചിട്ടുണ്ടെന്നും ഡോ സിസ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ മുൻകൂർ അനുമതി വാങ്ങാതെ വിസി സ്ഥാനം ഏറ്റെടുത്തതിന് കാരണം കാണിക്കണമെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ നിർദ്ദേശം.

കാരണം കാണിക്കൽ നോട്ടീസിൽ സംസ്ഥാന സർക്കാരിന്റെ തുടർ നടപടി വിലക്കി അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിട്ടിരുന്നു. സിസ നൽകിയ ഹർജിയിലായിരുന്നു അഞ്ച് ദിവസം മുൻപത്തെ നടപടി. നോട്ടീസിന് മറുപടി നൽകാൻ സിസയോട് ട്രൈബ്യൂണൽ നിർദ്ദേശിച്ചിരുന്നു. സംസ്ഥാന സർക്കാരിനോട് വിശദമായ സത്യവാങ്മൂലവും ട്രൈബ്യൂണൽ ആവശ്യപ്പെട്ടിരുന്നു. കേസ് നാളെ വീണ്ടും അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ പരിഗണിക്കാനിരിക്കെയാണ് ഡോ സിസ തോമസ് മറുപടി നൽകിയത്.

PREV
click me!

Recommended Stories

തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ളത് 2055 പ്രശ്നബാധിത ബൂത്തുകൾ, കൂടുതലും കണ്ണൂരിൽ; വിധിയെഴുതാനൊരുങ്ങി വടക്കൻ കേരളം, നാളെ വോട്ടെടുപ്പ്
ജനാധിപത്യ പ്രക്രിയയുടെ അടിത്തട്ട്, കേരളത്തിന്റെ നിർണായക രാഷ്ട്രീയ അങ്കം; തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചരിത്രം അറിയാം