കളഭാട്ടത്തിനിടെ ദേഹാസ്വാസ്ഥ്യം, കുചേല വേഷത്തിൽ അരങ്ങിൽ വിയോഗം, ശേഖരേട്ടന് വിട ചൊല്ലി നാട്

Published : May 08, 2024, 12:06 PM ISTUpdated : May 08, 2024, 12:12 PM IST
കളഭാട്ടത്തിനിടെ ദേഹാസ്വാസ്ഥ്യം, കുചേല വേഷത്തിൽ അരങ്ങിൽ വിയോഗം, ശേഖരേട്ടന് വിട ചൊല്ലി നാട്

Synopsis

സിലോണിലും ദുബൈയിലുമായി ദീർഘകാലം പ്രവാസിയായിരുന്ന ശേഖരൻ, ദുബായ് ദലയുടെ വൈസ് പ്രസിഡന്‍റായിരുന്നു.

തൃശൂർ: കലാകാരനും സാമൂഹ്യ പ്രവർത്തകനുമായ വി കെ ശേഖരൻ അന്തരിച്ചു. ചാവക്കാട് പാപാലയൂർ വടക്കുംഞ്ചേരി കുടുംബ ക്ഷേത്രത്തിൽ കളഭാട്ടത്തിനിടെ കുചേല വേഷത്തിൽ അരങ്ങിലെത്തിയപ്പോള്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. 96 വയസ്സായിരുന്നു. സിലോണിലും ദുബൈയിലുമായി ദീർഘകാലം പ്രവാസിയായിരുന്ന ശേഖരൻ, ദുബായ് ദലയുടെ വൈസ് പ്രസിഡന്‍റായിരുന്നു.

വി കെ ശേഖരനെ കുറിച്ച് സിപിഎം നേതാവ് കെ വി അബ്ദുൽ ഖാദർ ഗുരുവായൂറിന്‍റെ കുറിപ്പ്

വടക്കുംഞ്ചേരി ശേഖരേട്ടൻ ഭൂതക്കളത്തിൽ കുചേല വേഷം കെട്ടി മരണത്തിലേക്ക് നടന്നു. ചാവക്കാട് പാലയൂരിലാണ് സംഭവം. 96 വയസ്സുള വി.കെ ശേഖരൻ അടിമുടി കലാകാരനായിരുന്നു. ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെ പാലയൂർ വടക്കുംഞ്ചേരി കുടുംബ ക്ഷേത്രത്തിൽ കളഭാട്ടമായിരുന്നു. പത്തര മണിയോടെ കുചേല വേഷം കെട്ടി ശേഖരേട്ടനും അരങ്ങത്തെത്തി. ഓലക്കുടയും സഞ്ചിയുമായി താളം പിടിച്ച് നടന്നു വരുന്ന ശേഖരേട്ടൻ വീഡിയോവിലുണ്ട്.

രണ്ട് റൗണ്ട് നടന്നപ്പോഴേക്ക് അവശനായി കസേരയിൽ ഇരുന്നു. അസ്വസ്ഥത തോന്നിയതിനെ തുടർന്ന് ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ശേഖരേട്ടൻ മരണപ്പെട്ടു.സിലോണിലും മുംബെയിലും ദുബായിലുമായി ദീർഘകാലം പ്രവാസിയായിരുന്ന ശേഖരേട്ടൻ ദുബായ് ദലയുടെ വൈസ് പ്രസിഡണ്ടായിരുന്നു.

യുവ വനിതാഡോക്ടറുടെ 2 വൃക്കകളും തകരാറിൽ, വൃക്ക നൽകാൻ പഞ്ചായത്ത് പ്രസിഡന്‍റ് തയ്യാർ; ശസ്ത്രക്രിയ്ക്ക് സഹായം വേണം
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം