ഓര്‍ഡര്‍ ചെയ്താല്‍ ഭക്ഷണവും അവശ്യസാധനങ്ങളും വീട്ടിലെത്തിക്കും; 'ഹോംശ്രീ'യുമായി കുടുംബശ്രീ

Published : Mar 25, 2020, 08:48 AM ISTUpdated : Mar 25, 2020, 08:54 AM IST
ഓര്‍ഡര്‍ ചെയ്താല്‍ ഭക്ഷണവും അവശ്യസാധനങ്ങളും വീട്ടിലെത്തിക്കും; 'ഹോംശ്രീ'യുമായി കുടുംബശ്രീ

Synopsis

ഭക്ഷണവും അവശ്യസാധനങ്ങളും വീട്ടിലേക്ക് എത്തിക്കാന്‍ ഹോം ഡെലിവറി പദ്ധതിയുമായി കുടുംബശ്രീ. 'ഹോം ശ്രീ' എന്ന് പേരിട്ട പദ്ധതി ബുധനാഴ്ച മുതല്‍ ആരംഭിക്കും. 

തിരുവനന്തപുരം: കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ വിലക്കുകളും നിയന്ത്രണങ്ങളും ശക്തമായതോടെ ഭക്ഷണവും അവശ്യസാധനങ്ങളും വീട്ടിലേക്ക് എത്തിക്കാന്‍ പദ്ധതിയുമായി കുടുംബശ്രീ. ഹോംശ്രീ എന്ന പേരിലുള്ള പദ്ധതിക്കാണ് സംസ്ഥാനത്ത് തുടക്കമായിരിക്കുന്നത്. നിത്യോപയോഗ സാധനങ്ങളും ഭക്ഷണവും വീട്ടിലെത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ചൊവ്വാഴ്ച ചേര്‍ന്ന കൊവിഡ് അവലോകനയോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. വാര്‍ഡ് തലത്തില്‍ ബുധനാഴ്ച മുതല്‍ ഹോംശ്രീ പദ്ധതി നടപ്പാക്കും. തദ്ദേശസ്ഥാപന പ്രതിനിധികളുമായോ  കുടുംബശ്രീയുടെ വാര്‍ഡ്തല എഡിഎസുമാരുമായോ ബന്ധപ്പെട്ട് ഓര്‍ഡര്‍ നല്‍കിയാല്‍ സാധനങ്ങള്‍ വീട്ടിലെത്തും. കുടുംബശ്രീ ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ളവ വഴിയാണ് ഹോം ഡെലിവറി സാധ്യമാക്കുന്നത്.

കുടുംബശ്രീ ഹോട്ടലുകള്‍, കാന്റീനുകള്‍ എന്നിവിടങ്ങളില്‍ പാകം ചെയ്യുന്ന ഭക്ഷണം ആവശ്യക്കാര്‍ക്ക് വീടുകളിലും ഓഫീസുകളിലും മറ്റ് സ്ഥാപനങ്ങളിലും എത്തിച്ച് നല്‍കും. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


 

PREV
click me!

Recommended Stories

വോട്ട് ചെയ്യാൻ പോകുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ, ഇത്തവണ നോട്ടയില്ല; ബീപ് ശബ്‍ദം ഉറപ്പാക്കണം; പ്രധാനപ്പെട്ട നിർദേശങ്ങൾ
കോടതി വിധിയിൽ നിരാശ, അദ്‌ഭുതം ഇല്ലെന്ന് ദീദി ദാമോദരൻ; സിനിമ സംഘടനകൾ ദിലീപിനെ പുറത്തു നിർത്തിയല്ല പ്രവർത്തിച്ചിരുന്നത്