പാക്ക് വെടിയുണ്ട കേസില്‍ തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് പങ്ക് ? അന്വേഷണം ഐഎസില്‍ നിന്നും മടങ്ങിയവരിലേക്ക്

By Web TeamFirst Published Feb 24, 2020, 1:14 PM IST
Highlights

ഇക്കഴിഞ്ഞ ഒക്ടോബറില്‍ ഐഎസില്‍ നിന്ന് മടങ്ങിയെത്തിയ മലയാളിയുമായി ബന്ധമുള്ളവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം . ഇയാളുമായി ബന്ധമുളളവര്‍ കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയില്‍ ഉണ്ടെന്നാണ് വിവരം.

കൊല്ലം: കുളത്തുപ്പൂഴയില്‍ പാക് നിര്‍മിത വെടിയുണ്ടകൾ കണ്ടെത്തിയ സംഭവത്തില്‍ തീവ്രവാദ ഗ്രൂപ്പുകളെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. ഐഎസിൽ നിന്ന് മടങ്ങിയെത്തിയ ആളുമായി ബന്ധമുള്ളവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. തീവ്രവാദ ബന്ധവും അന്വേഷണത്തില്‍ വെടിയുണ്ടകൾ ശാസ്ത്രീയ പരിശോധന നടത്തും. ഇക്കഴിഞ്ഞ ഒക്ടോബറില്‍ ഐഎസില്‍ നിന്ന് മടങ്ങിയെത്തിയ മലയാളിയുമായി ബന്ധമുള്ളവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇയാളുമായി ബന്ധമുളളവര്‍ കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയില്‍ ഉണ്ടെന്നാണ് വിവരം. ഇത്തരം ആളുകളെ വിശദമായി ചോദ്യം ചെയ്തേക്കും. 

ഇതിനൊപ്പം മുൻ സൈനികര്‍ ആരെങ്കിലും ഉപേക്ഷിച്ച വെടിയുണ്ടകളാണോ എന്നതും അന്വേഷിക്കുന്നുണ്ട്. സംസ്ഥാന തീവ്രവിരുദ്ധ സേനക്കൊപ്പം ദേശീയ അന്വേഷണ ഏജന്‍സിയും മിലിട്ടറി ഇന്‍റലിജന്‍സും സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. ശനിയാഴ്ചയാണ് കുളത്തൂപ്പുഴ മുപ്പതടിപ്പാലത്തിനു സമീപം വഴിയരികില്‍ നിന്ന് 14 വെടിയുണ്ടകൾ കിട്ടിയത് . ദീര്‍ഘദൂര പ്രഹരശേഷിയുള്ള തോക്കുകളില്‍ ഉപയോഗിക്കാനാകുന്നതരം വെടിയുണ്ടകളാണിവ . വെടിയുണ്ടകളുടെ ശാസ്ത്രീയ പരിശോധനക്ക് ഹൈദരാബിദിലെ ഫൊറന്‍സിക് ലാബിന്‍റെ സഹായവും തേടിയിട്ടുണ്ട്

click me!