മികച്ച പാരഡി ഗാനത്തിന് കുഞ്ചൻ നമ്പ്യാര്‍ പുരസ്കാരവുമായി സംസ്കാര സാഹിതി; 'ആവിഷ്കാര സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റങ്ങള്‍ക്കെതിരായ പ്രതിരോധം'

Published : Dec 19, 2025, 07:57 PM IST
samskara sahithi tvm

Synopsis

മലയാളത്തിലെ മികച്ച ആക്ഷേപഹാസ്യ പാരഡി ഗാനങ്ങൾക്ക് കുഞ്ചൻ നമ്പ്യാർ പുരസ്കാരം നൽകാൻ സംസ്കാര സാഹിതി തിരുവനന്തപുരം ജില്ലാ കമ്മിറ്റി. ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റങ്ങൾക്കെതിരെയുള്ള പ്രതിരോധമായിട്ടാണ് പുരസ്കാരം

തിരുവനന്തപുരം: മലയാളത്തിലെ മികച്ച ആക്ഷേപഹാസ്യ പാരഡി ഗാനങ്ങൾക്ക് കുഞ്ചൻ നമ്പ്യാർ പുരസ്കാരം നൽകാൻ സംസ്കാര സാഹിതി തിരുവനന്തപുരം ജില്ലാ കമ്മിറ്റി. ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റങ്ങൾക്കെതിരെയുള്ള പ്രതിരോധമായിട്ടാണ് പാരഡി ഗാനങ്ങൾക്ക് അംഗീകാരം നൽകാൻ തീരുമാനിച്ചതെന്ന് സംസ്കാര സാഹിതി തിരുവനന്തപുരം ജില്ലാ കമ്മിറ്റി അറിയിച്ചു. സാമൂഹികമായി ഏറെ സ്വാധീനം ചെലുത്താനും സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളിൽ പ്രതിരോധം ഉയർത്താനും കെൽപ്പുള്ള നിരവധി പാരഡി ഗാനങ്ങൾ മലയാളത്തിൽ ജനിച്ചിട്ടുണ്ടെന്നും സാമൂഹ്യ വിമർശനത്തിലൂടെയും ഹാസ്യ സാഹിത്യത്തിലൂടെയും രാജാവിനെ വരെ തിരുത്തിയ പാരമ്പര്യമാണ് കുഞ്ചൻ നമ്പ്യാരുടെതെന്നും സാംസ്കാര സാഹിതി പ്രസ്താവനയിൽ പറഞ്ഞു.

ആവിഷ്കാര സ്വാതന്ത്ര്യത്തെപ്പറ്റി വാചാലമാവുകയും എന്നാൽ, സർഗാത്മക സൃഷ്ടികളിൽ കത്തിവെയ്ക്കുകയും ചെയ്യുന്ന പുതിയ കാലത്ത് കുഞ്ചൻ നമ്പ്യാരുടെ ഓർമ്മകൾ ഉയർത്തി അവയെ പ്രതിരോധിക്കുന്ന രാഷ്ട്രീയമാണ് സംസ്കാര സാഹിതിയുടേതെന്നും ഭാരവാഹികള്‍ പറഞ്ഞു. ലഭിക്കുന്ന എൻട്രികളിൽ നിന്നും മികച്ച പാരഡി ഗാനത്തിന് പുരസ്കാരം നൽകുമെന്ന് ജില്ലാ ചെയർമാൻ പൂഴനാട് ഗോപനും കൺവീനർ ഒ.എസ്. ഗിരീഷും അറിയിച്ചു. 25000 രൂപയും ശില്പവുമാണ് പുരസ്കാരം. ജനുവരി 10 ന് മുൻപ് ഗാനവും പിന്നണി പ്രവർത്തകരുടെ വിശദാംശങ്ങളും ഉൾപ്പെടെ മെയിലിലോ വാട്സാപ്പിലോ അപേക്ഷിക്കുക. ഇ മെയിൽ samskarasahithi.tvm@gmail.com വാട്സ്ആപ്പ് നമ്പർ 9400598000 9633509289, 9497022280, 94463 78904.

ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട പരാഡി ഗാനത്തിനെതിരെ കേസെടുത്ത സംഭവത്തിന്‍റെ അടക്കം പശ്ചാത്തലത്തിലാണ് സംസ്കാര സാഹിതിയുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റത്തിനെതിരായ പ്രതിരോധമെന്ന പേരിൽ പരാഡി ഗാനത്തിന് പുരസ്കാം നൽകുന്നതെന്നതാണ് ശ്രദ്ധേയം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

നാളത്തെ ഹയർ സെക്കന്‍ററി ഹിന്ദി പരീക്ഷ മാറ്റിവച്ചു; അവധി കഴിഞ്ഞ് ജനുവരി 5 ന് നടത്തും
പൂത്ത ബ്രഡും റസ്കുമടക്കം കൂട്ടത്തോടെ വാങ്ങിക്കൂട്ടിയപ്പോൾ ഈ ചതി പ്രതീക്ഷിച്ചില്ല, പയ്യോളിയിൽ ഉണ്ടാക്കി വിറ്റത് കട്ലറ്റ്, ഷെറിൻ ഫുഡ് പൂട്ടിച്ചു