അരിക്കൊമ്പനെ പൂട്ടാനുള്ള സംഘത്തിലേക്ക് കുഞ്ചുവും സുരേന്ദ്രനും ഉടനെത്തും, മയക്കുവെടി ഞായറാഴ്ച

Published : Mar 23, 2023, 05:47 AM ISTUpdated : Mar 23, 2023, 11:36 AM IST
അരിക്കൊമ്പനെ പൂട്ടാനുള്ള സംഘത്തിലേക്ക് കുഞ്ചുവും സുരേന്ദ്രനും ഉടനെത്തും, മയക്കുവെടി ഞായറാഴ്ച

Synopsis

ദൗത്യ സംഘത്തലവൻ ഡോ അരുൺ സഖറിയ വെള്ളിയാഴ്ചയോടെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 25 ന് മോക്ക് ഡ്രിൽ നടത്തിയ ശേഷം 26 ന് അരിക്കൊമ്പനെ പിടികൂടാൻ കഴിയുമെന്നാണ് വനം വകുപ്പിൻറെ കണക്കു കൂട്ടൽ


ഇടുക്കി: അരികൊമ്പനെ പിടികൂടാനുള്ള സംഘത്തിലെ രണ്ടു കുങ്കിയാനകൾ നാളെ വയനാട്ടിൽ നിന്നും തിരിക്കും. കുഞ്ചു, കോന്നി സുരേന്ദ്രൻ എന്നീ കുങ്കിയാനകളാണ് ഇനി എത്താനുള്ളത്. കുങ്കിയാനകൾ എത്താനുള്ള കാലതാമസവും പ്ലസ് ടു പരീക്ഷയും കണക്കിലെടുത്ത് മയക്കു വെടി വക്കുന്നത് ഞായറാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്. അപകടത്തിൽ പെട്ട വനം വകുപ്പിൻറെ ലോറി ഇന്നലെ കോടതിയിൽ നിന്ന് വിട്ടുകിട്ടി. ഇന്ന് ആനയുമായി ഇടുക്കിയിലേക്ക് തിരിക്കും. 

 

ദൗത്യ സംഘത്തലവൻ ഡോ അരുൺ സഖറിയ വെള്ളിയാഴ്ചയോടെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 25 ന് മോക്ക് ഡ്രിൽ നടത്തിയ ശേഷം 26 ന് അരിക്കൊമ്പനെ പിടികൂടാൻ കഴിയുമെന്നാണ് വനം വകുപ്പിൻറെ കണക്കു കൂട്ടൽ.

നിലവിൽ അരിക്കൊമ്പന്‍റെ സഞ്ചാരപാത വനം വകുപ്പ് നിരീക്ഷിക്കുന്നുണ്ട്. മുത്തങ്ങയിൽ നിന്നെത്തിച്ച വിക്രം, സൂര്യൻ എന്നീ കുങ്കി ആനകളും ചിന്നക്കനാലിൽ ഉണ്ട്

അരിക്കൊമ്പനെ വരുതിയിലാക്കാൻ മുത്തങ്ങയിലെ നാൽവർ സംഘം, താരമായി സൂര്യനും വിക്രവും സുരേന്ദ്രനും കുഞ്ചുവും

PREV
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം