'ഞാൻ വിദേശത്ത്, പിന്നെങ്ങനെ വീട്ടിൽ കോണ്ടം വന്നു?' ഭാര്യ ചോദ്യം ചെയ്തതോടെ കുടുങ്ങി; അമ്മായി അമ്മയെ പീഡിപ്പിച്ചത് പകമൂലമെന്ന് മരുമകൻ

Published : Jun 28, 2026, 07:51 AM IST
kundara man arrested for assaulting mother in law after dispute with wife

Synopsis

ഗർഭനിരോധന ഉറകൾ വീട്ടിൽ കണ്ട കാര്യം വിദേശത്തുള്ള ഭാര്യയെ വിളിച്ചറിയിച്ച വൈരാഗ്യത്തിൽ കുണ്ടറയില്‍ മരുമകൻ ഭാര്യാമാതാവിനെ ലൈംഗികമായി പീഡിപ്പിച്ചത് അതി ക്രൂരമായിട്ടെന്ന് മൊഴി

കൊല്ലം: ഗർഭനിരോധന ഉറകൾ വീട്ടിൽ കണ്ട കാര്യം വിദേശത്തുള്ള ഭാര്യയെ വിളിച്ചറിയിച്ച വൈരാഗ്യത്തിൽ കുണ്ടറയില്‍ മരുമകൻ ഭാര്യാമാതാവിനെ ലൈംഗികമായി പീഡിപ്പിച്ചത് അതി ക്രൂരമായിട്ടെന്ന് മൊഴി. വീട്ടില്‍ കെട്ടിയിട്ടായിരുന്നു ദാരുണമായ പീഡനം. പ്രകൃതിവിരുദ്ധ ലൈംഗികാതിക്രമത്തിന് ഇരയാക്കിയതായും അതിജീവിത കുണ്ടറ പോലീസിൽ മൊഴി നൽകി. സ്റ്റേഷനില്‍ നേരിട്ടെത്തിയാണിവർ മൊഴി നല്‍കിയത്. പീഡിപ്പിച്ചത് ഭാര്യയുമായി ഫോണിൽ വഴക്കിട്ടതിന് പിന്നാലെയാണെന്നും മൊഴിയിലുണ്ട്. കഴിഞ്ഞ ദിവസം വീട്ടുപടികളില്‍ ഗര്‍ഭനിരോധന ഉറകൾ കണ്ടതായി വീട്ടമ്മ മകളെ ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നു. താന്‍ നാട്ടിലില്ലാത്ത സമയത്ത് എന്തിനാണ് വീട്ടില്‍ ഗര്‍ഭനിരോധന ഉറയെന്ന് ചോദിച്ച് യുവതി ഭര്‍ത്താവുമായി ഫോണിലൂടെ തർക്കമായി.

ഇതില്‍ പ്രകോപിതനായാണ് പ്രതി ഭാര്യാമാതാവിനെ കെട്ടിയിട്ട് അതിക്രൂരമായി ലൈംഗികമായി അതിക്രമിച്ചതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ജൂണ്‍ 23നാണ് സംഭവം നടന്നത്. സംഭവശേഷം ഒളിവിൽ പോയ യുവാവിനെ തമിഴ്നാട്ടില്‍ നിന്നാണ് കുണ്ടറ പോലീസ് പിടികൂടിയത്. കുണ്ടറയിലെത്തിച്ച് വിശദമായി ചോദ്യം ചെയ്ത ശേഷമാണ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കൂടെ താമസിച്ചിരുന്ന യുവാവ് കടന്നുകളഞ്ഞു, പട്ടിണി സഹിക്കാൻ പറ്റാതെ മുൻ ഭർത്താവിനെ വിളിച്ചു; പക്ഷേ രാത്രിയായപ്പോൾ ഉപേക്ഷിച്ചു, വീട്ടമ്മ തെരുവിൽ
പിഎസ്‍സിയിലും അട്ടിമറി, 100ൽ 58 മാർക്കിന്‍റെ ഉത്തരം പരിശോധിച്ചില്ല, ഒന്നാം റാങ്ക് ഇടത് അനുകൂല സംഘടന അംഗത്തിന്; ആസൂത്രണ ബോർഡിലെ ഉന്നത പരീക്ഷയിൽ വിവാദം