
തിരുവനന്തപുരം: പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ട വിഡി സതീശനെ സ്വാഗതം ചെയ്തും പൂർണ പിന്തുണ പ്രഖ്യാപിച്ചും മുസ്ലീം ലീഗ്. വിഡി സതീശന് പൂർണപിന്തുണ നൽകുമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോൺഗ്രസ് നേതൃത്വം എടുക്കുന്ന ഏത് തീരുമാനത്തേയും പിന്തുണയ്ക്കാൻ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. പുതിയ തലമുറയുടെ പങ്ക് ഉറപ്പു വരുത്തുകയെന്നതാണ് തലമുറ മാറ്റത്തിലൂടെ ഉദ്ദേശിക്കുന്നത്.
കാലത്തിനനുസരിച്ചുള്ള ശൈലി മാറ്റം വേണമെന്ന പുതിയ തലമുറയുടെ ആവശ്യം മുസ്ലീം ലീഗിലും വലിയ മാറ്റങ്ങളുണ്ടാക്കുമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. മികച്ച രീതിയിൽ സതീശൻ ശോഭിക്കും യു.ഡി.എഫിനെ ശക്തമായി തിരിച്ചു കൊണ്ടുവരാൻ വി.ഡി.സതീശന് കഴിയും. മുസ്ലീങ്ങളുടെ അട്ടിപ്പേറവകാശം ലീഗ് അവകാശപ്പെടുന്നില്ലെന്നും എന്നാൽ സർക്കാരിൻ്റെ അട്ടിപ്പേറവകാശം ഇല്ലന്ന് സി.പി.എമ്മും മനസിലാക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഇനി വരാൻ താൻ ആഗ്രഹിക്കുന്നില്ല. ആ രീതിയിലുള്ള പ്രചാരണം ദുഷ്ടലാക്കോടെയാണെന്നും സംഘടനാ തെരെഞ്ഞെടുപ്പിലൂടെ പുതിയ ദേശീയ ജനറൽ സെക്രട്ടറി വരണമെന്നാണ് ആഗ്രഹമെന്നും പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam