
എറണാകുളം: കമ്പിവടി കൊണ്ട് നെഞ്ചത്തേറ്റ ശക്തമായ അടിയാണ് എറണാകുളം കുന്നുംപുറത്തെ ഓട്ടോ ഡ്രൈവറുടെ മരണകാരണമെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. കുന്നുംപുറം സ്വദേശിയായ കൃഷ്ണകുമാറാണ് ഇന്നലെ കൊല്ലപ്പെട്ടത്. പ്രതികൾക്കെതിരെ സംഘം ചേരൽ, ഗൂഢാലോചന തുടങ്ങിയ വകുപ്പുകളും ചുമത്തും. എറണാകുളം എആർ ക്യാമ്പിലെ പൊലീസ് ഉദ്യേഗസ്ഥനടക്കം ആറു പേരാണ് കേസിലെ പ്രതികൾ.
ഇവരെ വൈകിട്ട് കോടതിയിൽ ഹാജരാക്കും. കൂടുതൽ അന്വേഷണത്തിനായി പ്രതികളെ ഏഴു ദിവസം കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന് പോലീസ് ആവശ്യപ്പെടും. സാമ്പത്തിക ഇടപാടിനെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. മദ്യപിച്ച് കൊണ്ടിരുന്ന പ്രതികൾ കൃഷ്ണകുമാറിനെ വിളിച്ച് വരുത്തി കൊലപ്പെടുത്തുകയായിരുന്നു. കേസിലുൾപ്പെട്ട പോലീസുകാരനെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam