കുതിരാൻ കൽക്കെട്ടിലെ വിള്ളൽ:നിർമ്മാണത്തിൽ അപാകത,മന്ത്രി വിളിച്ച യോഗം ഇന്ന്,സർവീസ് റോഡ് നികത്തിയേക്കും

Published : Dec 19, 2022, 06:26 AM IST
കുതിരാൻ കൽക്കെട്ടിലെ വിള്ളൽ:നിർമ്മാണത്തിൽ അപാകത,മന്ത്രി വിളിച്ച യോഗം ഇന്ന്,സർവീസ് റോഡ് നികത്തിയേക്കും

Synopsis

കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിൽ കൽക്കെട്ട് പുറത്തേക്ക് തള്ളുകയും റോഡിൽ വിള്ളൽ വീഴുകയുമായിരുന്നു

 

തൃശൂർ: കുതിരാൻ മേൽപ്പാലത്തിന്റെ കൽക്കെട്ടിൽ വിള്ളൽ കണ്ടെത്തിയ സംഭവത്തിൽ ഇന്ന് മന്ത്രി കെ.രാജന്‍റെ സാന്നിധ്യത്തിൽ യോഗം ചേരും. ഉച്ചകഴിഞ്ഞ് തൃശ്ശൂർ കളക്ട്രേറ്റിലാണ് യോഗം. നിർമാണ പ്രവൃത്തികളിൽ അപാകതകളുണ്ടെന്നും കൽക്കെട്ടിന് മതിയായ ചരിവില്ലെന്നുമുള്ള ദേശീയപാത പ്രൊജക്ട് മാനേജർ ബിപിൻ മധുവിന്‍റെ റിപ്പോർട്ട് ജില്ലാ ഭരണകൂടത്തിന് ലഭിച്ചിട്ടുണ്ട്. 

കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിൽ കൽക്കെട്ട് പുറത്തേക്ക് തള്ളുകയും റോഡിൽ വിള്ളൽ വീഴുകയുമായിരുന്നു. സർവീസ് റോഡ് നികത്തി കല്‍ക്കെട്ട് ബലപ്പെടുത്താനാണ് ദേശീയപാത അതോറിറ്റി ആലോചിക്കുന്നത്.

കുതിരാന്‍ ദേശീയപാത കൽക്കെട്ടിലെ വിള്ളൽ: കരാർ കമ്പനിയുടെ പിഴവുകള്‍ ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട്
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കുടുംബത്തോടൊപ്പം സന്നിധാനത്ത് എത്തി ഡിജിപി, എല്ലാ ഭക്തർക്കും ഉറപ്പ് നൽകി; സുഗമമായ ദർശനത്തിന് എല്ലാവിധ സൗകര്യങ്ങളും ഏർപ്പെടുത്തി
സഹോദരിയെ കളിയാക്കിയ യുവാവിനെ കുത്തിക്കൊന്നു, സംഭവം തൃശൂരില്‍