കുതിരാൻ രണ്ടാം തുരങ്കം ഡിസംബറിൽ, ടോൾ പിരിവ് അപ്പോൾ തുടങ്ങുമെന്ന് നിർമാണ കമ്പനി

By Web TeamFirst Published Aug 4, 2021, 7:43 AM IST
Highlights

നിലവിൽ കോൺക്രീറ്റിംഗ് അടക്കമുള്ള ജോലികളാണ് രണ്ടാം തുരങ്കത്തിൽ നടക്കുന്നത്. രാത്രിയും പകലുമായി ജോലികൾ തുടരുന്നു. മുഴുവൻ വേഗത്തിൽ തന്നെയാണ് ജോലികൾ നടക്കുന്നതെന്നും കെ എം സി വക്താവ് അറിയിച്ചു. നൂറിലധികം തൊഴിലാളികളാണ് 24 മണിക്കൂറും ഇവിടെ ജോലി ചെയ്യുന്നത്.

തൃശ്ശൂർ: കുതിരാനിലെ രണ്ടാമത്തെ തുരങ്കം ഡിസംബറിൽ തുറക്കുമെന്ന് നിർമ്മാണ കരാർ കമ്പനിയായ കെഎംസി. 70 ശതമാനം പണി പൂർത്തിയായതായി കെ എം സി വക്താവ് അജിത് അറിയിച്ചു. രണ്ടാം തുരങ്കം തുറന്നാൽ ടോൾ പിരിവ് തുടങ്ങുമെന്നും കരാർ കമ്പനി അറിയിച്ചു. 

നിലവിൽ കോൺക്രീറ്റിംഗ് അടക്കമുള്ള ജോലികളാണ് രണ്ടാം തുരങ്കത്തിൽ നടക്കുന്നത്. രാത്രിയും പകലുമായി ജോലികൾ തുടരുന്നു. മുഴുവൻ വേഗത്തിൽ തന്നെയാണ് ജോലികൾ നടക്കുന്നതെന്നും കെ എം സി വക്താവ് അറിയിച്ചു. നൂറിലധികം തൊഴിലാളികളാണ് 24 മണിക്കൂറും ഇവിടെ ജോലി ചെയ്യുന്നത്. നിലവിൽ മുകളിലെ കോൺക്രീറ്റിംഗ് ജോലികളാണ് നടക്കുന്നത്. അത് 60 ശതമാനം പൂർത്തിയായി. നിലവിൽ ഫ്ലോറിംഗ് പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. ഡ്രെയിനേജ് വർക്കുകളും തുടരും. 

കുതിരാൻ ഒന്നാം തുരങ്കം തുറന്നതോടെ പ്രദേശത്തെ ഗതാഗതക്കുരുക്കിന് വലിയ തോതിൽ പരിഹാരമായിട്ടുമുണ്ട്. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!