
തിരുവനന്തപുരം: നിയമസഭ കയ്യാങ്കളിക്കേസില്‍ വിചാരണ നേരിടുന്ന മന്ത്രി വി.ശിവന്‍കുട്ടി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് ഇന്ന് സംസ്ഥാനവ്യാപകമായി സമരം നടത്തും. നിയോജകമണ്ഡലം തലത്തിൽ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ രാവിലെ 10 നാണ് പ്രതിഷേധ ധര്‍ണ്ണ. സെക്രട്ടറിയേറ്റിന് മുന്നിൽ നടക്കുന്ന ധർണ്ണ പ്രതിപക്ഷനേതാവ് വി ഡി സതീശൻ ഉത്ഘാടനം ചെയ്യും.
കെപിസിസി പ്രസിഡന്റ് കെ സുധാകരൻ നേമത്തും ഉമ്മൻചാണ്ടി കഴക്കൂട്ടത്തും രമേശ് ചെന്നിത്തല വട്ടിയൂർക്കാവിലും പ്രതിഷേധപരിപാടിയിൽ പങ്കെടുക്കും. പി കെ കുഞ്ഞാലിക്കുട്ടി ,പി ജെ ജോസഫ് , ,അനൂപ് ജേക്കബ് ,മാണി സി കാപ്പൻ തുടങ്ങിയവരും വിവിധ ജില്ലകളിലെ പ്രതിഷേധ ധർണയിൽ പങ്കെടുക്കും.
നിയമസഭാ കൈയ്യാങ്കളി കേസിലെ സുപ്രീംകോടതി വിധി സുപ്രീം കോടതിയുടെ വിധിയില്‍ രാജിവ വയ്ക്കേണ്ടതില്ലെന്നാണ് മന്ത്രി ശിവന്‍കുട്ടി പ്രതികരിച്ചത്. വിചാരണ കോടതിയിൽ നിരപരാധിത്വം തെളിയിക്കുമെന്നും മന്ത്രി സ്ഥാനം രാജിവയ്ക്കേണ്ട കാര്യമില്ലെന്നും ശിവന്‍കുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. കമ്യൂണിസ്റ്റുകാരെ സംബന്ധിച്ച് നിരവധി സമരങ്ങളും കേസുകളുമുണ്ട്. ഇത് പ്രത്യേക കേസായി വന്ന കാര്യമാണ്. കേസും ശിക്ഷയുമെല്ലാം രാഷ്ടീയ പ്രവർത്തനത്തിന്‍റെ ഭാഗമാണമാണെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam