കുട്ടനാട് ചവറ ഉപതെര‍ഞ്ഞെടുപ്പ്: പ്രത്യേക യോഗം ചേരുമെന്ന് തെര‍ഞ്ഞെടുപ്പ് കമ്മീഷൻ

By Web TeamFirst Published Sep 25, 2020, 1:52 PM IST
Highlights

ആറ് മാസത്തിനകം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാലും കൊവിഡ് വ്യാപനം കണക്കിലെടുത്തും ഉപതരെഞ്ഞെടുപ്പ് മാറ്റിവക്കണമെന്ന അഭിപ്രായമാണ് കേരളം മുന്നോട്ട് വച്ചിട്ടുള്ളത്.

ദില്ലി: കുട്ടനാട് ചവറ മണ്ഡലങ്ങളിലേക്ക് അടക്കം ഉപതെരഞ്ഞെടുപ്പ് തീരുമാനം കൂടുതൽ ചർച്ചക്ക് ശേഷമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. കേരളത്തിലെ തെരഞ്ഞെടുപ്പ‌് വേണോ എന്ന് 29ന് തീരുമാനിക്കുമെന്നാണ് കമ്മീഷൻ അറിയിച്ചത്. ആറ് മാസത്തിനകം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാലും കൊവിഡ് വ്യാപനം കണക്കിലെടുത്തും ഉപതരെഞ്ഞെടുപ്പ് മാറ്റിവക്കണമെന്ന അഭിപ്രായമാണ് കേരളം മുന്നോട്ട് വച്ചിട്ടുള്ളത്. ഇതടക്കമുളള കാര്യങ്ങൾ പരിഗണിച്ചായിരിക്കും തീരുമാനം ഉണ്ടാകുക 

click me!