
ആലപ്പുഴ: കുട്ടനാട്ടിലെ സിപിഎം തെരുവിൽ തല്ല് കേസിൽ അടികൊണ്ട നേതാക്കൾക്കെതിരെ പൊലീസ് വധശ്രമക്കേസ് എടുത്തു. ഡിവൈഎഫ്ഐ രാമങ്കരി മേഖലാ സെക്രട്ടറി രഞ്ജിത്തിനും ലോക്കൽ കമ്മിറ്റി അംഗം ശരവണനും എതിരെയാണ് കേസ്. അക്രമി സംഘത്തിലെ കിഷോറിനെ തലക്കടിച്ച് പരിക്കേൽപ്പിച്ചതിന് ആണ് വധശ്രമത്തിന് കേസ്. കിഷോറിൻ്റ പരാതിയിൽ ആണ് നടപടി. രഞ്ജിത്തും ശരവണനും തലക്ക് കല്ലു കൊണ്ടിടിച്ച് കൊല്ലാൻ ശ്രമിച്ചെന്നാണ് കിഷോറിൻ്റെ മൊഴി.
ഇതിനിടെ തമ്മിൽ തല്ല് കേസിൽ പ്രതിഷേധവുമായി പാർട്ടിയിലെ ഔദ്യോഗിക വിഭാഗം രംഗത്തെത്തി.പൊലിസ് നടപടി പരിശോധിക്കുമെന്ന് ലോക്കൽ കമ്മിറ്റി സെക്രട്ടറി സലിം കുമാർ വ്യക്തമാക്കി. അടി കൊണ്ടവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയത് അംഗീകരിക്കില്ല. പാർട്ടി അതിനെതിരെ പ്രതികരിക്കുമെന്നും സലിം കുമാർ പറഞ്ഞു. ഞായറാഴ്ച രാത്രിയാണ് ഇരുവിഭാഗങ്ങളായി തിരിഞ്ഞ് തെരുവിൽ തല്ലിയത്.
കുട്ടനാട് സിപിഎം തെരുവ് യുദ്ധം; സിപിഎം സമ്മേളനത്തിലെ സംഘർഷത്തിന്റെ തുടർച്ചയെന്ന് എഫ്ഐആർ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam