കുട്ടനാട്ടിൽ യുഡിഎഫ് സ്ഥാനാർഥി റെജി ചെറിയാന് വിജയം

Published : May 04, 2026, 05:50 PM IST
 Reji Cheriyan

Synopsis

കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ പോരാട്ടം ഏറ്റവും അധികം വളർത്തിയ മണ്ണാണ് കുട്ടനാട്. കർഷകത്തൊഴിലാളികളുടെ പോരാട്ടങ്ങൾക്ക് സാക്ഷിയായ നാട്. വെള്ളത്താൽ ചുറ്റപ്പെട്ട ഈ നാട്ടിൽ കൃഷി സംരക്ഷണം, അടിസ്ഥാന വികസനം തുടങ്ങിയവയാണ് പ്രധാനമായി ചർച്ചയാകുന്നത്.

കുട്ടനാട് : 2026 നിയമസഭ തെരഞ്ഞെടുപ്പിൽ കുട്ടനാട് നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി റെജി ചെറിയാന് വിജയം. 56594 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് റെജി ചെറിയാൻ വിജയിച്ചത്. പ്രധാന എതിരാളികളായ എൽഡിഎഫ് സ്ഥാനാർഥി തോമസ് കെ. തോമസ് 35994 വോട്ടുകളും ബിജെപി സ്ഥാനാർഥി 16932 വോട്ടുകളും നേടി.

കുട്ടനാട് താലൂക്കിൽ ഉൾപ്പെടുന്ന ചമ്പക്കുളം, എടത്വാ, കൈനകരി, കാവാലം, മുട്ടാർ, നെടുമുടി, നീലംപേരൂർ, പുളിങ്കുന്ന്, രാമങ്കരി, തകഴി, തലവടി, വെളിയനാട് എന്നീ പഞ്ചായത്തുകളും, കാർത്തികപ്പള്ളി താലൂക്കിലെ വീയപുരംപഞ്ചായത്തും ചേർന്നതാണ് കുട്ടനാട് നിയമസഭാമണ്ഡലം. ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിൻറെ ഭാഗമായ കുട്ടനാട്, കേരളത്തിലെ ഏറ്റവും പരിസ്ഥിതിലോലമായ പ്രദേശങ്ങളിലൊന്നാണ്. കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ പോരാട്ടം ഏറ്റവും അധികം വളർത്തിയ മണ്ണാണ് കുട്ടനാട്. കർഷകത്തൊഴിലാളികളുടെ പോരാട്ടങ്ങൾക്ക് സാക്ഷിയായ നാട്. വെള്ളത്താൽ ചുറ്റപ്പെട്ട ഈ നാട്ടിൽ കൃഷി സംരക്ഷണം, അടിസ്ഥാന വികസനം തുടങ്ങിയവയാണ് പ്രധാനമായി ചർച്ചയാകുന്നത്.

2021-ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം

പ്രളയകാലത്തും മഹാമാരിയുടെ സമയത്തും സർക്കാർ നൽകിയ പിന്തുണയും നഷ്ടപരിഹാര വിതരണവും വോട്ടായി ലഭിച്ച തെരഞ്ഞെടുപ്പായിരുന്നു 2021ലേത്. എൻസിപി സ്ഥാനാർത്ഥിയായി എൽഡിഎഫ് മുന്നണിയിൽ മത്സരിച്ച തോമസ് കെ. തോമസ് 60,694 വോട്ടുകൾ നേടി വിജയിച്ചു. യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. ജേക്കബ് എബ്രഹാമിന് 48,326 വോട്ടുകൾ ലഭിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മുഖ്യമന്ത്രി പോസ്റ്റിൽ അവകാശ വാദം വെക്കുന്നത് ശരിയല്ലെന്ന് വിഡി സതീശൻ; വിജയത്തിന് ശേഷമുള്ള ആദ്യ അഭിമുഖം, വിജയ ഫോർമുല തുറന്നുപറഞ്ഞ് നേതാവ്
കടന്നപ്പള്ളിയും കടപുഴകി, കണ്ണൂരിൽ ടി ഒ മോഹനൻ; 18,551 വോട്ടിന്‍റെ ഭൂരിപക്ഷം