റെജി ചെറിയാന്റെ ഭാവി തുലാസിൽ; കുട്ടനാട് സീറ്റിൽ യുഡിഎഫ് കടുത്ത ആശങ്കയിൽ; ഇന്ന് നിർണായകം

Published : Mar 25, 2026, 08:46 AM IST
Reji Cherian

Synopsis

കുട്ടനാട്ടിലെ യു.ഡി.എഫ് സ്ഥാനാർഥി റെജി ചെറിയാന്റെ നാമനിർദ്ദേശ പത്രിക ഇന്ന് പുനപരിശോധിക്കും. കേസ് വിവരങ്ങൾ പൂർണ്ണമായി രേഖപ്പെടുത്തിയില്ലെന്ന് എൽഡിഎഫ് ആക്ഷേപം ഉന്നയിച്ചതിനെ തുടർന്നാണ് നടപടി. ഒരു സെറ്റ് പത്രിക ഇന്നലെ തള്ളിയതിന് പിന്നാലെയാണ് മറ്റ് പത്രികകളിലും പരാതി ഉയർന്നത്.

ആലപ്പുഴ: കുട്ടനാട്ടിലെ യു.ഡി.എഫ് സ്ഥാനാർഥി റെജി ചെറിയാന് ഇന്ന് നിർണായകം. റെജി ചെറിയന്റെ നാമനിർദ്ദേശ പത്രിക ഇന്ന് പുനപരിശോധിക്കും. പത്രികയിൽ കേസ് വിവരങ്ങൾ രേഖപെടുത്താത്തത് മൂലമാണ് പത്രിക പരിശോധന മാറ്റിയത്. എൽഡിഎഫാണ് റെജി ചെറിയന്റെ പത്രികയിൽ ആക്ഷേപം ഉന്നയിച്ചത്. ഇന്നലെ റെജി ചെറിയാന്റെ ഒരു സെറ്റ് പത്രിക ഇന്നലെ തള്ളിയിരുന്നു.

മൂന്ന് സെറ്റ് പത്രികയാണ് റെജി ചെറിയാൻ സമർപ്പിച്ചത്. ഒരു സെറ്റ് പത്രികയിൽ പിന്തുണച്ചവരുടെ പേര് വിവരങ്ങൾ ഇല്ലാത്തതിനാൽ തള്ളി. തൊട്ടുപിന്നാലെ മറ്റ് രണ്ട് പത്രികകളിൽ എൽഡിഎഫ് പരാതിയുമായി രംഗത്തെത്തി. രാമൻചിറ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലെ കേസിൻ്റെ വിശദാംശങ്ങൾ മാത്രമാണ് ഈ പത്രികകളിൽ രേഖപ്പെടുത്തിയത്. ആലപ്പുഴ കോടതിയിലെ കേസ് വിവരങ്ങൾ രേഖപ്പെടുത്തിയിരുന്നില്ല. ഇതാണ് പരാതിക്ക് ആധാരം. വിശദമായ ഹിയറിങിന് ശേഷമായിരിക്കും ഇന്ന് റിട്ടേണിങ് ഓഫീസർ പത്രിക സ്വീകരിക്കണോ വേണ്ടേ എന്ന കാര്യത്തിൽ തീരുമാനമെടുക്കുക.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി പി വി ശ്രീനിജിൻ എംഎൽഎക്ക് 11.96 കോടി രൂപയുടെ ആസ്തി, നാമനിർദേശ പത്രികയിൽ വിവരം
രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും; യുഡിഎഫ് ജയിക്കുമെന്നതിൽ സംശയമൊന്നുമില്ലെന്ന് പി ജെ കുര്യൻ