കുവൈത്ത് ദുരന്തം; മരിച്ച 2 പേരെ തിരിച്ചറിഞ്ഞില്ല, 25 ലധികം മലയാളികൾ ആശുപത്രിയിൽ, 7 പേർ ​ഗുരുതരാവസ്ഥയിൽ

Published : Jun 14, 2024, 11:20 AM ISTUpdated : Jun 14, 2024, 11:23 AM IST
കുവൈത്ത് ദുരന്തം; മരിച്ച 2 പേരെ തിരിച്ചറിഞ്ഞില്ല, 25 ലധികം മലയാളികൾ ആശുപത്രിയിൽ, 7 പേർ ​ഗുരുതരാവസ്ഥയിൽ

Synopsis

കുവൈത്ത് സർക്കാരിന്റെ ഭാഗത്ത് നിന്നും സഹകരണം ഉണ്ടായിരുന്നതിനാൽ നടപടികൾ വേഗത്തിലാക്കാൻ സാധിച്ചു. പരിക്കേറ്റവർക്ക് സഹായങ്ങൾ നൽകും. മരണപ്പട്ടവരുടെ ബൗദ്ധിക ശരീരം അവരവരുടെ സ്വദേശത്തേക്ക് എത്തിക്കാനുള്ള നടപടികൾ പൂർത്തിയായിട്ടുണ്ട്. 

കുവൈത്ത് സിറ്റി: കുവൈത്തിലുണ്ടായ ദുരന്തത്തിൽ പരിക്കേറ്റ 7പേരുടെ ആരോ​ഗ്യനില ഗുരുതരമായി തുടരുകയാണെന്ന് നോർക്ക സിഇഒ. മരിച്ചവരിൽ രണ്ടു പേരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ഇവരെ തിരിച്ചറിയാനുള്ള അടുത്ത ഘട്ടം ഡിഎൻഎ ടെസ്റ്റ് ആണെന്നും തുടർ ചികിത്സയ്ക്ക് നോർക്ക ആവശ്യമായ സഹായങ്ങൾ നൽകുമെന്നും സിഇഒ അറിയിച്ചു. 

കുവൈത്ത് സർക്കാരിന്റെ ഭാഗത്ത് നിന്നും സഹകരണം ഉണ്ടായിരുന്നതിനാൽ നടപടികൾ വേഗത്തിലാക്കാൻ സാധിച്ചു. പരിക്കേറ്റവർക്ക് സഹായങ്ങൾ നൽകും. മരണപ്പട്ടവരുടെ ബൗദ്ധിക ശരീരം അവരവരുടെ സ്വദേശത്തേക്ക് എത്തിക്കാനുള്ള നടപടികൾ പൂർത്തിയായിട്ടുണ്ട്. 23 ആംബുലൻസുകൾ അതിനായി വിമാനത്താവളത്തിൽ സജ്ജമാക്കിയിട്ടുണ്ടെന്നും നോർക്ക സിഇഒ കൂട്ടിച്ചേർത്തു. 

57 പേരാണ് ആശുപത്രികളിൽ തുടരുന്നത്. ഇതിൽ 12 പേർ ഡിസ്ചാർജായി. ഇതിൽ 5 പേർ മലയാളികളാണ്. ഏകദേശം 25 ലധികം മലയാളികൾ ആശുപത്രിയിലാണ്. ഇതിൽ മലയാളികൾ അടക്കമുള്ള 7 പേരുടെ നില ഗുരുതരമാണ്. ഇവർക്കായുള്ള അടിയന്തര സഹായങ്ങൾ നോർക്ക ഉറപ്പ് വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. 

32.5 ഗ്രാം മെത്താംഫിറ്റമിനുമായി യുവാവ് പിടിയിൽ; കൂട്ടുപുഴ ചെക്‍പോസ്റ്റിൽ ഒരു മാസത്തിനിടെ 20 കേസുകൾ

https://www.youtube.com/watch?v=Ko18SgceYX8

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സ്വതന്ത്രന് 65 വോട്ട്, ബിജെപിക്ക് 8; മണ്ണാർക്കാട് നഗരസഭയിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് കിട്ടിയത് ഒരു വോട്ട് മാത്രം
'കളയേണ്ടത് കളഞ്ഞപ്പോൾ കിട്ടേണ്ടത് കിട്ടി': ഒളിയമ്പുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് സജന, പോസ്റ്റിനു താഴെ അസഭ്യവർഷം