തെരഞ്ഞെടുപ്പിന് മുമ്പ് രാഷ്ട്രീയ പാര്‍ട്ടിയുമായി വ്യാപാരി വ്യവസായി ഏകോപന സമിതി

By Web TeamFirst Published Jan 1, 2021, 7:40 PM IST
Highlights

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷക വ്യാപാര ദ്രോഹ നയങ്ങളില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി പ്രഖ്യാപനം.
 

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്‍. കര്‍ഷകരെക്കൂടി ഉള്‍പ്പെടുത്തിയാണ് പാര്‍ട്ടി രൂപീകരണം. ഈ മാസം അവസാനത്തോടെ പാര്‍ട്ടി ഒദ്യോഗികമായി പ്രഖ്യാപിക്കും

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷക വ്യാപാര ദ്രോഹ നയങ്ങളില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി പ്രഖ്യാപനം. വിവിധ കര്‍ഷക സംഘടനകളെക്കൂടി ഉള്‍പ്പെടുത്തിയാണ് പുതിയ പാര്‍ട്ടി രൂപീകരിക്കുക. നിയമസഭാ തെരഞ്ഞെടുപ്പിലും പാര്‍ട്ടി മത്സരിക്കും. എല്ലാ മുന്നണികളോടും സമദൂരം എന്ന നിലപാടാകും സ്വീകരിക്കുക

പാര്‍ട്ടിരൂപീകരണവുമായി ബന്ധപ്പെട്ട് കര്‍ഷകസംഘടനകളുമായുള്ള പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്നും ടി നിസിറുദ്ദീന്‍ പറഞ്ഞു. ഈ മാസം അവസാനത്തോടെ പുതിയ പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിക്കും. ഒരു ലക്ഷം ആളുകളെ പാര്‍ട്ടിയില്‍ അണിനിരത്താനാകുമെന്നാണ് വ്യാപാര വ്യവസായ ഏകോപന സമിതിയുടെ കണക്കുകൂട്ടല്‍

click me!