അരിക്കൊമ്പന് കൂടൊരുക്കാൻ തടി ഇറക്കിയതിനെ ചൊല്ലി തര്‍ക്കം: നോക്കുകൂലി ആവശ്യപ്പെട്ട് തൊഴിലാളി യൂണിയനുകൾ

Published : Mar 09, 2023, 01:17 PM IST
അരിക്കൊമ്പന് കൂടൊരുക്കാൻ തടി ഇറക്കിയതിനെ ചൊല്ലി തര്‍ക്കം: നോക്കുകൂലി ആവശ്യപ്പെട്ട് തൊഴിലാളി യൂണിയനുകൾ

Synopsis

വനംവകുപ്പ് ഉദ്യോഗസ്ഥരോട് തൊഴിലാളി യൂണിയനുകൾ നോക്കുക്കൂലി ആവശ്യപ്പെട്ടു. എന്നാൽ സ്ഥലത്ത് എത്തിയ പൊലീസ് ചെയ്യാത്ത ജോലിക്ക് കൂലി നൽകാനാവില്ലെന്ന് വ്യക്തമാക്കിയതോടെ തൊഴിലാളികൾ അടങ്ങി. 

ഇടുക്കി: മൂന്നാറിലെ ജനവാസമേഖലയിൽ ആക്രമണം നടത്തുന്ന അരിക്കൊമ്പന് കൂട് നിർമ്മിക്കാനുള്ള മരത്തടികൾ ഇറക്കിയതിനെച്ചൊല്ലി തർക്കം. വനസംരക്ഷണ സമിതിക്കാരെക്കൊണ്ട് തടിയിറക്കിയതിനെച്ചൊല്ലിയാണ് തൊഴിലാളി യൂണിയനുകളും വനംവകുപ്പും തമ്മിൽ  തർക്കമുണ്ടായത്. വനംവകുപ്പ് ഉദ്യോഗസ്ഥരോട് തൊഴിലാളി യൂണിയനുകൾ നോക്കുക്കൂലി ആവശ്യപ്പെടുന്ന സാഹചര്യവുമുണ്ടായി. 

എറണാകുളം കോടനാടുള്ള കപ്രിക്കാട് അഭയാരണ്യത്തിലാണ് അരിക്കൊന്പനെ പിടികൂടിയാൽ പാർപ്പിക്കാനുള്ള കൂട് നിർമ്മിക്കുന്നത്. ഇതിനായി 29 യൂക്കാലി തടികൾ ചിന്നക്കനാലിൽ നിന്ന് ഇവിടെ എത്തിച്ചു. വന സംരക്ഷണ സമിതി പ്രവർത്തകരാണ് തടികൾ ഇറക്കിയത്. വിവരം തങ്ങളെ അറിയിച്ചില്ലെന്നും തൊഴിൽ നിഷേധിച്ചെന്നും ആരോപിച്ചാണ് തൊഴിലാളികൾ പ്രതിഷേധിച്ചത്. തടികൾ ഇറക്കിയതിന് തൊഴിലാളികൾ നോക്കു കൂലിയും ചോദിച്ചു. ഇത് വനം വകുപ്പ് എതിർത്തതോടെയാണ് തർക്കമായത്.

തർക്കം തുടർന്നപ്പോൾ കോടനാട് പൊലീസ് ഇടപെട്ടു. ചെയ്യാത്ത ജോലിക്ക് കൂലി നൽകാനാവില്ലെന്നും തടി ഇറക്കാൻ ആർക്കും കരാർ നൽകിയിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കിയതോടെയാണ് തൊഴിലാളികൾ ശാന്തരായത്. അടുത്ത തവണ തടികളെത്തുമ്പോൾ സർക്കാർ നിശ്ചയിച്ച നിരക്കിൽ തടി ഇറക്കാം എന്ന ധാരണയിലാണ് തർക്കം അവസാനിച്ചത്.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'2 ചെറിയ മക്കളുള്ള നിർധന കുടുംബമാണ്, നഷ്ടപരിഹാരം ലഭ്യമാക്കുംവരെ കേരളത്തിൽ തുടരും'; വാളയാറിൽ കൊല്ലപ്പെട്ട രാംനാരായണന്റെ കുടുംബം
വാളയാർ ആൾക്കൂട്ട ആക്രമണം: 'ലജ്ജിപ്പിക്കുന്നത്, രണ്ടാമത്തെ സംഭവം, ശക്തമായ നടപടിയെടുത്തില്ലെങ്കിൽ സമരം': എ തങ്കപ്പൻ