നിലമ്പൂരിൽ കത്തിക്കുത്തിൽ നാല് അതിഥി തൊഴിലാളികൾക്ക് പരിക്ക്

Published : May 03, 2022, 08:43 PM IST
നിലമ്പൂരിൽ കത്തിക്കുത്തിൽ നാല് അതിഥി തൊഴിലാളികൾക്ക് പരിക്ക്

Synopsis

 കുത്തേറ്റവരെ നിലമ്പൂ‍ര്‍ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും നില ഗുരുതരമല്ല. 

മലപ്പുറം: നിലമ്പൂരിൽ അതിഥി തൊഴിലാളികളും പ്രദേശിവാസികളും തമ്മിലുണ്ടായ കത്തിക്കുത്തിൽ നാല് പേ‍ർക്ക് പരിക്കേറ്റു. നാല് അതിഥി തൊഴിലാളികൾക്കാണ് സംഘ‍ര്‍ഷത്തിനിടെ കുത്തേറ്റത്ത്. കുത്തേറ്റവരെ നിലമ്പൂ‍ര്‍ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും നില ഗുരുതരമല്ല. പ്രദേശവാസികളായ യുവാക്കളും ബംഗാൾ സ്വദേശികളായ അതിഥി തൊഴിലാളികളും തമ്മിലാണ് സംഘ‍ര്‍ഷമുണ്ടായത്. ഇരുകൂട്ടരും തമ്മിലുള്ള വാക്കുതര്‍ക്കം അക്രമത്തിൽ കലാശിക്കുകയായിരുന്നുവെന്നാണ് വിവരം. 
 

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം