Plus Two: പ്ലസ് ടു കെമിസിട്രി പരീക്ഷ മൂല്യനി‍ര്‍ണ്ണയത്തിനുള്ള പുതിയ ഉത്തരസൂചിക പുറത്തിറക്കി

Published : May 03, 2022, 08:31 PM IST
Plus Two: പ്ലസ് ടു കെമിസിട്രി പരീക്ഷ മൂല്യനി‍ര്‍ണ്ണയത്തിനുള്ള പുതിയ ഉത്തരസൂചിക പുറത്തിറക്കി

Synopsis

. 15 അധ്യാപകരടങ്ങിയ പ്രത്യേക സമിതി പരാതി പരിശോധിച്ചതിന് ശേഷമാണ് പുതിയ സൂചിക പുറത്തിറക്കിയത്.

തിരുവനന്തപുരം: പ്ലസ് ടു കെമിസ്ട്രി മൂല്യനിർണയത്തിനായുള്ള പുതുക്കിയ ഉത്തരസൂചിക പുറത്തിറക്കി. അധ്യാപകരുടെ കടുത്ത പ്രതിഷേധത്തെ തുടർന്നാണ് നടപടി. നാളെ മുതൽ മൂല്യനിർണയ ക്യാംപന്പിലേക്ക് എത്തണമെന്ന് അധ്യാപകർക്ക് നിർദ്ദേശവും നൽകിയിട്ടുണ്ട്. അധ്യാപകർ തയ്യാറാക്കിയ ഫൈനലൈസേഷൻ സ്കീമിന് പകരം ചോദ്യകർത്താവ് തയ്യാറാക്കിയ ഉത്തരസൂചിക ഉപയോഗിച്ച് മൂല്യനിർണയം നടത്തുന്നതിൽ പ്രതിഷേധിച്ചായിരുന്നു അധ്യാപകർ ക്യാമ്പ് ബഹിഷ്കരിച്ച് പ്രതിഷേധിച്ചത്. ഉത്തരസൂചികയിൽ പിഴവ് ഇല്ലെന്ന ആവർത്തിച്ചിരുന്ന സർക്കാർ, അധ്യാപകർ പ്രതിഷേധം കടുപ്പിച്ചതോടെയാണ് വഴങ്ങിയത്. 15 അധ്യാപകരടങ്ങിയ പ്രത്യേക സമിതി പരാതി പരിശോധിച്ചതിന് ശേഷമാണ് പുതിയ സൂചിക പുറത്തിറക്കിയത്. നാളെ മുതൽ ക്യാമ്പിൽ പങ്കെടുക്കുമെന്ന് അധ്യാപക സംഘടനകൾ അറിയിച്ചു.  അധ്യാപകർ ചൂണ്ടിക്കാട്ടിയ പിഴവ് സർക്കാർ സമ്മതിച്ച സാഹചര്യത്തിൽ ഫൈനലൈസേഷൻ സ്കീം തയ്യാറാക്കിയ അധ്യാപകർക്കെതിരായ നടപടി പിൻവലിക്കണമെന്നും അധ്യാപക സംഘടനകൾ ആവശ്യപ്പെട്ടു. 
 

PREV
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം