കർശന സുരക്ഷാ ക്രമീകരണങ്ങളോടെ നീറ്റ് പരീക്ഷ: ഇക്കുറി ചോദ്യങ്ങൾ മലയാളത്തിലും

By Web TeamFirst Published Sep 12, 2021, 1:20 PM IST
Highlights

വിവിധ മെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് കർശനമാനദണ്ഡങ്ങളോടെയാണ് പരീക്ഷ നടത്തുന്നത്. നീറ്റ് പരീക്ഷക്ക് ഡ്രസ് കോഡ് ഉൾപ്പടെ നേരത്തെ തന്നെ മാനദണ്ഡങ്ങളുണ്ട്. 

തിരുവനന്തപുരം: കർശന സുരക്ഷാ ക്രമീകരണങ്ങളോടെ മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ ഇന്ന്. 11 മണി മുതൽ പരീക്ഷകേന്ദ്രങ്ങളിൽ വിദ്യാർത്ഥികളെ പ്രവേശിപ്പിച്ചിരുന്നു. മലയാളത്തിലും ചോദ്യങ്ങൾ ഉണ്ട് എന്നുള്ളതാണ് ഇത്തവണത്തെ പ്രത്യേകത. രണ്ട് മണി മുതൽ അഞ്ച് വരെയാണ് പരീക്ഷ

വിവിധ മെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് കർശനമാനദണ്ഡങ്ങളോടെയാണ് പരീക്ഷ നടത്തുന്നത്. നീറ്റ് പരീക്ഷക്ക് ഡ്രസ് കോഡ് ഉൾപ്പടെ നേരത്തെ തന്നെ മാനദണ്ഡങ്ങളുണ്ട്. അതിന് പുറമേ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചാണ് പരീക്ഷ. ഒരു ബഞ്ചിൽ കുട്ടി എന്ന നിലയിൽ ക്ലാസ് മുറിയിൽ 12 പേരെയാണ് അനുവദിച്ചത്. കോവിഡ് സംബന്ധിച്ച സത്യവാങ്മൂലം രക്ഷിതാവിന്റെ ഒപ്പോടെ നൽകണം. സംസ്ഥാനത്ത് 320 കേന്ദ്രങ്ങളിലാണ് പരീക്ഷ

ഉത്തരങ്ങൾ മാർക്ക് ചെയ്യുന്ന ഒ എം ആർ ഷീറ്റ് പരിചയപ്പെടുത്തുന്നതിനുള്ള മാതൃക നേരത്തെ തന്നെ പ്രസിദ്ധീകരിച്ചിരുന്നു. രാജ്യത്താകെ 16 ലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്. കേരളത്തിൽ 1 ലക്ഷത്തി പതിനാറായിരം. കോവിഡ് വ്യാപനത്തെ തുടർന്നാണ് സെപ്റ്റംബറിലേക്ക് പരീക്ഷ മാറ്റിയത്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 


 

click me!