
കൊല്ലം: അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്കാരങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം തുടരുന്നതിനിടെ ലക്ഷദ്വീപ് സന്ദർശിക്കാനൊരുങ്ങിയ യുഡിഎഫ് എംപിമാർക്ക് അനുമതി നിഷേധിച്ചു. ലക്ഷദ്വീപ് ഭരണകൂടമാണ് യുഡിഎഫ് എംപിമാരുടെ സംഘത്തിന് യാത്രാ അനുമതി നിഷേധിച്ചത്. ഇന്ന് ലക്ഷദ്വീപിലേക്ക് സഞ്ചരിക്കാനാണ് എംപിമാർ അനുമതി തേടിയത്.
തെരഞ്ഞെടുക്കപ്പെട്ട പാർലമെൻ്റ് അംഗങ്ങൾക്കു പോലും യാത്രാനുമതി നിഷേധിക്കുന്നത് തീർത്തും ജനാധിപത്യവിരുദ്ധമായ നടപടിയാണെന്ന്
യുഡിഎഫ് സംഘത്തിന്‍റെ ഏകോപന ചുമതലയുളള എംപി എൻ.കെ.പ്രേമചന്ദ്രൻ പറഞ്ഞു. ഈ വിഷയം പാർലമെൻ്റിൽ ഉന്നയിക്കുമെന്നും പ്രേമചന്ദ്രൻ വ്യക്തമാക്കി.
എം.പി മാരായ ബെന്നി ബഹ്നാന്‍, ഇ.ടി. മുഹമ്മദ് ബഷീര്‍, എന്‍.കെ. പ്രേമചന്ദ്രന്‍, എം.കെ. രാഘവന്‍, ഹൈബി ഈഡന്‍ എന്നിവര്‍ക്ക് ലക്ഷദ്വീപ് സന്ദര്‍ശിക്കുവാനാണ് ലക്ഷദ്വീപ് ഭരണകൂടത്തിൻ്റെ അനുമതി തേടിയത്. യാത്രാനുമതിയ്ക്കുളള നടപടികള്‍ വേഗം പൂർത്തിയാകണമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. കളക്ടറോട് ടെലിഫോണിലൂടെയും ആവശ്യപ്പെട്ടിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam