ആയിഷ സുൽത്താനക്കെതിരെ ലക്ഷദ്വീപ് പൊലീസ്; എഫ്ഐആർ റദ്ദാക്കരുത്, അന്വേഷണം തുടരാൻ അനുവദിക്കണമെന്നും ആവശ്യം

Published : Jul 20, 2021, 10:03 PM ISTUpdated : Jul 20, 2021, 10:13 PM IST
ആയിഷ സുൽത്താനക്കെതിരെ ലക്ഷദ്വീപ് പൊലീസ്; എഫ്ഐആർ റദ്ദാക്കരുത്, അന്വേഷണം തുടരാൻ അനുവദിക്കണമെന്നും ആവശ്യം

Synopsis

തനിക്കെതിരായ രാജ്യാദ്രോഹക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഐയിഷ സുൽത്താന സമ‍ർപ്പിച്ച ഹ‍ർജിയിലാണ് ലക്ഷദ്വീപ് പൊലീസിൻറെ മറുപടി.

ചലച്ചിത്ര പ്രവർത്തക അയിഷ സുൽത്താനയ്ക്കെതിരെ ഗുരുതര ആരോപണവുമായി ലക്ഷദ്വീപ് പൊലീസ്. രാജ്യദ്രോഹക്കേസ് ചുമത്തിയതിന് പിന്നാലെ ചില വാട്സ്ആപ് ചാറ്റുകൾ ഡിലീറ്റ് ചെയ്തെന്നാണ് ഹൈക്കോടതിയെ ലക്ഷദ്വീപ് പൊലീസ് അറിയിച്ചത്. തനിക്കെതിരായ രാജ്യാദ്രോഹക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഐയിഷ സുൽത്താന സമ‍ർപ്പിച്ച ഹ‍ർജിയിലാണ് ലക്ഷദ്വീപ് പൊലീസിൻറെ മറുപടി.

കേസ് എടുത്തതിന് പിന്നാലെയുളള  അയിഷയുടെ നടപടി ദുരൂഹമാണ്. ഈ വാട്സ് ആപ് ചാറ്റുൾ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്.യുവതിയുടെ സാന്പത്തിക ഇടപാടുകൾ സുതാര്യമല്ല. പൊലീസ് ആവശ്യപ്പെട്ട രേഖകൾ  ഇതേവരെ കൈമാറിയിട്ടില്ല. അന്വേഷണ സംഘതിന് എതിരെയും ഐയിഷ  മോശം പ്രചരണം നടത്തുകയാണെന്നും പൊലീസ് പറയുന്നു.

ബയോ വെപ്പൺ പരാമർശം ഉണ്ടായ സമയത്ത് ചാനൽ ചർച്ചയ്ക്കിടെ ആയിഷ മൊബൈലിൽ മോറ്റൊരാളുമായി ആശയവിനിമയം നടത്തിയിരുന്നു. ഇക്കാര്യങ്ങളും പരിശോധിക്കുന്നുണ്ട്.  അതിനാൽ എഫ് ഐ ആർ റദ്ദാക്കരുതെന്നും അന്വേഷണം തുടരാൻ അനുവദിക്കണമെന്നുമാണ് ലക്ഷദ്വീപ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. ഹർജി വെളളിയാഴ്ച ഹൈക്കോടതി പരിഗണിക്കും. 
 

PREV
click me!

Recommended Stories

കലാമണ്ഡലം കനകകുമാർ ചെന്നൈയിലെന്ന് രഹസ്യവിവരം; 5 പോക്സോ കേസുകളിലെ പ്രതി, കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ പ്രതി പിടിയിൽ
കേരളത്തിലെ എസ്ഐആര്‍; രണ്ടു ദിവസത്തേക്ക് കൂടി നീട്ടാൻ സുപ്രീം കോടതി നിര്‍ദേശം, രണ്ടാഴ്ച നീട്ടണമെന്ന ആവശ്യം തള്ളി