'ശ്രീലക്ഷ്മി 4 ഡോസ് വാക്സീനും എടുത്തിരുന്നു', പേവിഷ ബാധയേറ്റ് മരിച്ച പെണ്‍കുട്ടിയുടെ പിതാവ്

Published : Jun 30, 2022, 06:29 PM ISTUpdated : Jun 30, 2022, 06:31 PM IST
'ശ്രീലക്ഷ്മി 4 ഡോസ് വാക്സീനും എടുത്തിരുന്നു', പേവിഷ ബാധയേറ്റ് മരിച്ച പെണ്‍കുട്ടിയുടെ പിതാവ്

Synopsis

മെയ് 30 നാണ് ശ്രീലക്ഷ്മിയെ അയൽവീട്ടിലെ വളർത്തുനായ കടിച്ചത്. പിന്നാലെ ചികിത്സ തേടിയ ശ്രീലക്ഷ്മി, ആരോഗ്യവകുപ്പ് നിർദേശിച്ച എല്ലാ വാക്സീനും എടുത്തിരുന്നതായി ബന്ധുക്കൾ അറിയിച്ചു.

തൃശ്ശൂര്‍: മകൾക്ക് കൃത്യമായ ഇടവേളകളിൽ വാക്‌സീൻ എടുത്തിരുന്നതായി പേ വിഷബാധയേറ്റ് മരിച്ച ശ്രീ ലക്ഷ്മിയുടെ അച്ഛൻ സുഗുണൻ. മെയ്‌ 30, ജൂൺ 2, ജൂൺ 6, ജൂൺ 27 തിയതികളിൽ വാക്‌സീന്‍ എടുത്തിരുന്നെന്നാണ് പറയുന്നത്. ജൂണ്‍ 28 ന് കോളേജിൽ പരീക്ഷയ്ക്ക് പോയി വരുമ്പോൾ പനി അനുഭവപ്പെട്ടു. തുടര്‍ന്ന് മരുന്ന് വാങ്ങി. പിറ്റേന്ന് രാവിലെ എഴുന്നേറ്റ് വെള്ളം കുടിച്ചപ്പോളാണ് ലക്ഷണം കാണിച്ചത്. ഉടൻ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. അവിടെ നിന്നാണ് പേ വിഷബാധ സ്ഥിരീകരിച്ചതെന്നും പിതാവ് പറഞ്ഞു. ഉടനെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെയാണ് പാലക്കാട് മങ്കര സ്വദേശിനി ശ്രീലക്ഷ്മി മരിച്ചത്.

മെയ് 30 നാണ് ശ്രീലക്ഷ്മിയെ അയൽവീട്ടിലെ വളർത്തുനായ കടിച്ചത്. പിന്നാലെ ചികിത്സ തേടിയ ശ്രീലക്ഷ്മി, ആരോഗ്യവകുപ്പ് നിർദേശിച്ച എല്ലാ വാക്സീനും എടുത്തിരുന്നതായി ബന്ധുക്കൾ അറിയിച്ചു. രണ്ടുനാൾ മുമ്പാണ് പേ വിഷബാധയുടെ ലക്ഷണം കാണിച്ചത്. ഇതോടെ തുടർ ചികിത്സയ്ക്കായി തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അവിടെ നിന്നാണ് വിഷബാധ സ്ഥിരീകരിച്ചത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ ആണ് മരിച്ചത്. വീട്ടിലെത്തിച്ച മൃതദേഹം പൊതുദർശനത്തിന് ശേഷം ഐവർ മഠം ശ്മശാനത്തിൽ സംസ്കരിച്ചു.


 

PREV
Read more Articles on
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം