
ആലുവ: എടത്തലയിൽ സ്വകാര്യ വ്യക്തിയുടെ ഭൂമി പിവി അൻവർ എംഎൽഎ വ്യാജരേഖയുണ്ടാക്കി കൈവശപ്പെടുത്തി എന്ന പരാതിയിൽ തഹസിൽദാർ സബ് കളക്ടർക്ക് ഒരു മാസത്തിനകം റിപ്പോർട്ട് കൈമാറും.
ഇരു കക്ഷികൾക്കും കൂടുതൽ തെളിവുകൾ ഹാജരാക്കാനായി പത്ത് ദിവസം കൂടി അനുവദിച്ചു. തുടർന്ന് നിയമോപദേശം കൂടി തേടിയ ശേഷമാകും തഹസിൽദാർ റിപ്പോർട്ട് സമർപ്പിക്കുക.
അതേസമയം ഭൂമി പോക്കുവരവിന് നൽകിയ അപേക്ഷയുടെ പകർപ്പ് പിവി അൻവർ ഇന്നും ഹാജരാക്കിയില്ല. കാക്കനാട് സ്വദേശി ജോയ് മാത്യുവിന്റേയും കുടുംബത്തിന്റേയും ഉടമസ്ഥതയിലുള്ള 11.46 ഏക്കർ ഭൂമി 99 വർഷത്തേക്ക് പിവി അൻവർ എംഎൽഎ മാനേജിംഗ് ഡയറക്ടർ ആയ പീവീസ് റിയൽട്ടേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് പാട്ടത്തിനെടുത്തിരുന്നു. എന്നാൽ പാട്ടക്കരാറിന്റെ മറവിൽ കരമടച്ച് ഈ സ്ഥലം സ്വന്തം പേരിലാക്കാൻ പിവി അൻവർ എംഎൽഎ ശ്രമിച്ചു എന്നാണ് പരാതി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam