
തിരുവനന്തപുരം: തോട്ടം വ്യവസായത്തിൽ പഴ വർഗങ്ങൾ കൂടി കൃഷി ചെയ്യാനുള്ള തീരുമാനം കൂടുതൽ വിശദമായി ചർച്ച ചെയ്യാൻ സിപിഐ. ഇതുമായി ബന്ധപ്പെട്ട് പ്രത്യേക നോട്ട് തയ്യാറാക്കി നൽകാൻ റവന്യുമന്ത്രി ചന്ദ്രശേഖരനും കൃഷി മന്ത്രി സുനിൽകുമാറിനും പാർട്ടി നിർദ്ദേശം നൽകി.
ഭൂപരിഷ്കരണ നിയമത്തിന്റെ അന്തസത്ത നിലനിർത്തി കൊണ്ടുള്ള ഭേദഗതിയെ പറ്റി ചർച്ച തുടരുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വ്യക്തമാക്കി. ഇന്ന് പാർട്ടിയോഗത്തിൽ ഇക്കാര്യം വിശദമായി ചർച്ച ചെയ്യുമെന്നാണ് കരുതിയത്. എന്നാൽ തോട്ടം ഭൂമി തുണ്ടുകളായി മുറിച്ചുവിൽക്കാനുള്ള ശ്രമം ഉണ്ടാകരുതെന്ന തീരുമാനത്തിന്റെ ഭാഗമായാണ് കൂടുതൽ ചർച്ചയ്ക്ക് വിഷയം മാറ്റിയത്.
റവന്യു-കൃഷി മന്ത്രിമാരുടെ നോട്ടിന്റെ അടിസ്ഥാനത്തിൽ വിഷയത്തിൽ വിശദമായ ചർച്ച നടത്തും. വിഷയം ഇതിന് ശേഷം ഇടതുമുന്നണി യോഗത്തിൽ ചർച്ച ചെയ്യാനാണ് തീരുമാനം. നിലവിൽ ഏഴ് വിളകളാണ് തോട്ടം ഭൂമിയിൽ കൃഷി ചെയ്യുന്നത്. ഇതിന് പുറമെ ഇടവിളയായും ഒറ്റവിളയായും പഴവർഗ്ഗങ്ങൾ കൃഷി ചെയ്ത് തോട്ടം വ്യവസായത്തെ സംരക്ഷിക്കാനാണ് ഇടതുമുന്നണിയുടെ തീരുമാനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam