
തിരുവനന്തപുരം: സ്വന്തം നഗ്ന ശരീരത്തില്‍ സ്വന്തം മക്കളെകൊണ്ട് ചിത്രമെഴുതിച്ച് അത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ രഹ്ന ഫാത്തിമ തെറ്റ് ചെയ്തിട്ടില്ലെന്നും നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും രഹ്ന ഫാത്തിമയുടെ ഭര്‍ത്താവ് മനോജ് കെ ശ്രീധര്‍.
സാധാരണനിലയിലെടുക്കേണ്ട ഒരു വിഷയമായിരുന്നു ഇത്. ഒരു കൂട്ടം ആളുകള്‍ അമ്മയും കുഞ്ഞും തമ്മിലുള്ളതിന് പോലും ലൈംഗിക ചുവയോടെയാണ് കാണുന്നത്. കാണുന്നവന്‍റെ കണ്ണിന്‍റേതാണ്പ്രശ്നം. നിയമവിരുദ്ധമായതൊന്നും ചെയ്തിട്ടില്ല. രണ്ട് വര്‍ഷം മുമ്പ് എന്‍റെ ശരീരത്തില്‍ ചിത്രം വരക്കുന്ന ചിത്രം പങ്കുവെച്ചിരുന്നു. അത് പ്രശ്മമുണ്ടായിരുന്നില്ലെന്നും മനോജ് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന്‍റെ ചര്‍ച്ചയില്‍ പ്രതികരിക്കുകയായിരുന്നു മനോജ്. അതേസമയം രഹ്നക്കെതിരെ നടക്കുന്നത് സദാചാര ആക്രമണമാണെന്നും അമ്മയുടെ ശരീരത്തില്‍ ചിത്രം വരക്കുന്നത് ആദ്യ സംഭവമല്ലെന്നും ജെസ്ല മാടശ്ശേരിയും പ്രതികരിച്ചു.
'നാം കാണുന്നത് രഹ്നയുടെ അര്‍ദ്ധനഗ്നശരീരം കൂടിയാണ്', മാപ്പ് പറയണമെന്ന് ദീപ
എന്നാൽ പബ്ലിസിറ്റിക്ക് വേണ്ടി മാത്രമായിരുന്നു രഹ്ന കുട്ടികളെ ഉപയോഗിച്ച് സ്വന്തം ശരീരത്തില്‍ ചിത്രങ്ങള്‍ വരപ്പിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതെന്ന് കേസിലെ പരാതിക്കാരനായ അഡ്വ.അരുൺ പ്രകാശ് പ്രതികരിച്ചു. രഹ്നഫാത്തിമ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ദൃശ്യങ്ങള്‍ കുട്ടികള്‍ക്ക് ലൈംഗിക ചിന്താഗതി ഉണ്ടാക്കുകയും സാംസ്ക്കാരിക മൂല്യച്യുതി സംഭവിക്കുകയും ചെയ്യുമെന്നും അത് കൊണ്ടാണ് പ്രതികരിച്ചതെന്നും പരാതിയില്‍ ഉറച്ച് നിൽക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. രഹ്നയെ അറസ്റ്റ് ചെയ്യണമെന്നും പരാതിക്കാരൻ കൂട്ടിച്ചേര്‍ത്തു. ജസ്‍ല മാടശ്ശേരി, ദീപ രാഹുല്‍ ഈശ്വര്‍, ഡോ വാണിദേവി എന്നിവരും ചര്‍ച്ചയിൽ പങ്കെടുത്തു.
"
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam