ലാൻഡിങ് പേജ് വിവാദം: ഹർജി പിൻവലിക്കാൻ ഹൈക്കോടതിയിൽ അപേക്ഷ നൽകി ഓൾ ഇന്ത്യ ഡിജിറ്റൽ കേബിൾ ഫെഡറേഷൻ

Published : Jul 30, 2026, 09:26 PM IST
kerala high court

Synopsis

ലാൻഡിങ് പേജ് വഴിയുള്ള പ്രേക്ഷകരുടെ എണ്ണം ടെലിവിഷൻ റേറ്റിങ്ങിൽ ഉൾപ്പെടുത്തരുതെന്ന കേന്ദ്രസർക്കാർ വിജ്ഞാപനത്തിനെതിരെ ഓൾ ഇന്ത്യ ഡിജിറ്റൽ കേബിൾ ഫെഡറേഷൻ നൽകിയ ഹർജി പിൻവലിച്ചു. ഹൈക്കോടതി സ്റ്റേ നീക്കിയതിന് പിന്നാലെയാണ് സംഘടനയുടെ ഈ നീക്കം. ഇതോടെ, ലാൻഡിങ് പേജുകളെ ബാർക്ക് റേറ്റിങ്ങിൽ നിന്ന് ഒഴിവാക്കുന്നതിനുള്ള നിയമതടസ്സങ്ങൾ പൂർണ്ണമായും നീങ്ങി.

കൊച്ചി: ലാൻഡിങ് പേജ് വഴിയുള്ള പ്രേക്ഷകരുടെ എണ്ണം ടെലിവിഷൻ റേറ്റിങ്ങിൽ ഉൾപ്പെടുത്തരുതെന്ന കേന്ദ്രസർക്കാർ വിജ്ഞാപനത്തിനെതിരെ നൽകിയ ഹർജി പിൻവലിക്കാൻ അപേക്ഷ നൽകി ഓൾ ഇന്ത്യ ഡിജിറ്റൽ കേബിൾ ഫെഡറേഷൻ. കേരള ഹൈക്കോടതിയിലാണ് സംഘടന കേസ് പിൻവലിക്കാനുള്ള അപേക്ഷ സമർപ്പിച്ചത്. കേസിൽ വിശദമായ വാദം കേൾക്കാനിരിക്കെയാണ്, 'പുതിയ സാഹചര്യങ്ങളുടെയും വികാസങ്ങളുടെയും പശ്ചാത്തലത്തിൽ' കേസ് ഇനി മുന്നോട്ട് കൊണ്ടുപോകാൻ താൽപ്പര്യപ്പെടുന്നില്ലെന്ന് വ്യക്തമാക്കി കേബിൾ ഓപ്പറേറ്റർമാരുടെ കൂട്ടായ്മ ഹർജി പിൻവലിക്കാൻ തയ്യാറായത്.

സെറ്റ്-ടോപ്പ് ബോക്സുകൾ ഓൺ ചെയ്യുമ്പോൾ തെളിയുന്ന ആദ്യ ചാനലായ 'ലാൻഡിങ് പേജി'ൽ നിന്നുള്ള പ്രേക്ഷകരെ ബാർക്ക് റേറ്റിങ്ങിൽ നിന്ന് ഒഴിവാക്കണമെന്ന് കേന്ദ്ര വാർത്താവിതരണ മന്ത്രാലയം വിജ്ഞാപനം ഇറക്കിയിരുന്നു. ഇതിനെതിരെ കേബിൾ ഓപ്പറേറ്റർമാർ ഹൈക്കോടതിയെ സമീപിക്കുകയും മുൻപ് സ്റ്റേ സമ്പാദിക്കുകയും ചെയ്തിരുന്നു. എന്നാൽ, ലാൻഡിങ് പേജ് പ്രേക്ഷകരെ സ്വാഭാവിക തിരഞ്ഞെടുപ്പായി കണക്കാക്കാനാകില്ലെന്ന കേന്ദ്ര സർക്കാറിന്റെയും ബാർക്കിന്റെയും വാദം അംഗീകരിച്ചുകൊണ്ട് ഹൈക്കോടതി കഴിഞ്ഞ ദിവസം ഈ സ്റ്റേ നീക്കി. ലാൻഡിങ് പേജ് പ്രേക്ഷകരെ കൃത്രിമമായി റേറ്റിങ്ങിൽ ഉൾപ്പെടുത്താനാകില്ലെന്നും കോടതി വ്യക്തമാക്കുകയുണ്ടായി. ഹൈക്കോടതി ഇടക്കാല സ്റ്റേ നീക്കിയതിന് പിന്നാലെ കേബിൾ സംഘടനകൾ തന്നെ ഹർജി പിൻവലിക്കാൻ അപേക്ഷ നൽകിയതോടെ ലാൻഡിങ് പേജുകൾ ബാർക്ക് റേറ്റിങ്ങിൽ നിന്ന് ഒഴിവാക്കുന്ന കേന്ദ്ര വിജ്ഞാപനം നടപ്പിലാക്കുന്നതിലെ നിയമതടസ്സങ്ങൾ പൂർണ്ണമായും നീങ്ങിയിരിക്കുകയാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ശബരിമലയിലേക്ക് മിൽമയുടെ നെയ്യ് വേണ്ട! ഈ മണ്ഡലകാലത്ത് ഭക്തര്‍ കൊണ്ടുവരുന്ന നെയ്യ് മാത്രം ഉപയോഗിച്ചാൽ മതിയെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനം
'ബിജെപിയുടെ ചെളിക്കുണ്ടിൽ മുങ്ങിത്താഴുന്ന കോൺഗ്രസും ലീഗും ജനങ്ങളെ വഞ്ചിക്കുന്നു'; പിഎം ശ്രീയിൽ നുണപ്രചാരണം പൊളിഞ്ഞെന്ന് എം. ശിവപ്രസാദ്