'നിര തെറ്റിച്ചും അശ്രദ്ധമായും വാഹനം ഓടിച്ചാല്‍ പിടിവീഴും, ലെയിന്‍ ട്രാഫിക് കര്‍ശനമായി നടപ്പാക്കും'

Published : Jan 06, 2023, 05:11 PM IST
'നിര തെറ്റിച്ചും അശ്രദ്ധമായും വാഹനം ഓടിച്ചാല്‍ പിടിവീഴും, ലെയിന്‍ ട്രാഫിക് കര്‍ശനമായി നടപ്പാക്കും'

Synopsis

നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവരെ റോഡുകളില്‍ സ്ഥാപിച്ചിരിക്കുന്ന ക്യാമറകള്‍ ഉപയോഗിച്ചും വാഹനങ്ങളുടെ രജിസ്ട്രേഷന്‍ നമ്പര്‍ തിരിച്ചറിഞ്ഞും കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു

കോഴിക്കോട്: ലെയിന്‍ ട്രാഫിക് നിബന്ധനകള്‍ കര്‍ശനമായി നടപ്പാക്കാനായി സംസ്ഥാനത്ത് ബോധവല്‍ക്കരണ യജ്ഞം തുടങ്ങി. വാഹനങ്ങള്‍ നിര പാലിച്ച് ഓടിക്കുന്നതു സംബന്ധിച്ച നിര്‍ദ്ദേങ്ങളാണ് നല്‍കുന്നത്. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത മന്ത്രി ആന്‍ററണി രാജു വ്യക്തമാക്കി. 

ദേശീയ സംസ്ഥാന പാതകളും പ്രദേശിക റോഡുകളുമായി കേരളത്തിലെ റോഡ് ശൃംഖല വികസിക്കുന്പോഴും നിരത്തുകളിലെ അപകടങ്ങള്‍ക്കും പൊലിയുന്ന ജീവനുകള്‍ക്കും കുറവില്ല. ആകെ അപകടങ്ങളില്‍ 65 ശതമാനവും മരണങ്ങളില്‍ 50 ശതമാനത്തിലേറെയും നിര തെറ്റിച്ചും അശ്രദ്ധമായും വാഹനങ്ങള്‍ ഓടിക്കുന്നതു വഴി സംഭവിക്കുന്നു എന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്‍റെ കണക്ക്. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് ലെയിന്‍ ട്രാഫിക് ബോധവല്‍ക്കരണത്തിന് തുടക്കമിട്ടത്.  കൊടുവളളിയില്‍ നടന്ന ചടങ്ങില്‍ മന്ത്രി ആന്‍റണി രാജു യജ്ഞം ഉദ്ഘാടനം ചെയ്തു. 
യജ്ഞത്തിന്‍റെ ഭാഗമായി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഉള്‍പ്പെടെ മോട്ടോര്‍ വാഹന വകുപ്പിലെ ഭൂരിഭാഗം ഉദ്യോഗസ്ഥരും നിരത്തിലിറങ്ങി. കൊച്ചിയില്‍ ആറ് സംഘങ്ങളായാണ് പരിശോധനയും ബോധവല്‍ക്കരണവും നടത്തിയത്. വിവിധ ഭാഷകളില്‍ തയ്യാറാക്കിയ ലഘു ലേഖകള്‍ ഡൈവര്‍മാര്‍ക്ക് വിതരണം ചെയ്യുന്നുണ്ട്. ബോധവല്‍ക്കരണത്തിന് ശേഷം റോഡുകളില്‍ സ്ഥാപിച്ചിരിക്കുന്ന ക്യാമറകള്‍ ഉപയോഗിച്ചും വാഹനങ്ങളുടെ രജിസ്ട്രേഷന്‍ നന്പര്‍ തിരിച്ചറിഞ്ഞും നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവരെ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കാനാണ് തീരുമാനം. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പ്രധാനമന്ത്രിയുടെ കേരള സന്ദ‍‌ർശനം: ന​ഗരാതിർത്തിയിൽ ക‍ർശന പരിശോധന, പ്രധാന റോഡുകളിൽ വാഹനങ്ങൾ വഴി തിരിച്ചു വിടും, പാ‍‌ർക്കിങ്ങിനും നിരോധനം
തെരുവുനായ ആക്രമണത്തിൽ നിന്ന് പെണ്‍കുട്ടിയെ രക്ഷിച്ച നിര്‍മാണ തൊഴിലാളിയെ അഭിനന്ദിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ