
തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയുടെ അവസാന സമ്മേളനം ഇന്ന് സമാപിക്കും. ധന വിനിയോഗ ബില്ലും ശ്രീ നാരായണ ഗുരു ഓപ്പൺ സർവ്വകലാശാല ബില്ലും ഇന്ന് പാസ്സാക്കും. സമ്മേളനം തീരുന്നതോടെ രാഷ്ട്രീയ പാർട്ടികളുടെ നിയമ സഭ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് വേഗത കൂടും. സ്പീക്കറെ നീക്കം ചെയ്യണം എന്ന പ്രമേയം ചർച്ചക്ക് എടുത്തത് അടക്കം രൂക്ഷമായ ഭരണ പ്രതിപക്ഷ പോരിനായിരുന്നു അവസാന സമ്മേളനം സാക്ഷ്യം വഹിച്ചത്.