
കോട്ടയം: കെപിസിസി ഭാരവാഹി പട്ടികയിൽ കടുത്ത അമര്‍ഷവുമായി ലതികാ സുഭാഷ്. വനിതകളുടെ മനസ് വ്രണപ്പെടുത്ത ലിസ്റ്റാണ് നിലവിലേത് എന്ന് ലതികാ സുഭാഷ് നിലപാടെടുത്തു. ജനറൽ സെക്രട്ടറിമാരിൽ ഒരു വനിതയ്ക്ക് മാത്രമാണ് ഇടം നേടാനായത്. ഇത് പ്രതിഷേധാർഹമാണെന്ന് ലതികാ സുഭാഷ് പറഞ്ഞു. ഇക്കാര്യത്തിൽ പരാതി കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് നൽകുകയും ചെയ്തിട്ടുണ്ട്.
ഇനി പ്രഖ്യാപിക്കാനിരിക്കുന്ന സ്ഥാനങ്ങളിലേക്ക് വനിതകൾക്ക് മതിയായ പ്രാതിനിധ്യം വേണം. ഭാരവാഹി പട്ടികയിൽ വനിതകളെ ഉൾപ്പെടുത്താൻ നേതൃത്വം തയ്യാറാകണമെന്നും മഹിളാ കോൺഗ്രസ് അധ്യക്ഷ ലതികാ സുഭാഷ് കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു,
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam